ENTERTAINMENT

വീണ്ടും അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നതിൽ സന്തോഷം; പ്രോജക്ട് കെ വിശേഷങ്ങളുമായി കമല്‍ഹാസന്‍

കമല്‍ഹാസനും അമിതാഭ് ബച്ചനും പുറമേ ദീപിക പദുക്കോണ്‍ , ദിഷാ പഠാണി എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രഭാസ് നായകനായെത്തുന്ന ചിത്രം പ്രോജക്ട് കെ യുടെ ഭാഗമാകുന്നതിലുളള സന്തോഷം പങ്കുവച്ച് കമൽഹാസൻ . ചിത്രത്തിലൂടെ അമിതാഭ് ബച്ചനൊപ്പം വീണ്ടും ഒരുമിക്കാന്‍ സാധിക്കുന്നതിന്റെ ത്രില്ലിലാണ് കമല്‍ഹാസന്‍. വന്‍ താരനിര അണിനിരക്കുന്ന ചിത്ത്രതിന്റെ ഭാഗമാകാന്‍ ഉലക നായകനെത്തുന്നുവെന്ന് നിര്‍മാതാക്കളായ വൈജയന്തി മൂവീസ് ഇന്നലെയാണ് ഔദ്യോഗികമായി അറിയിച്ചത്.

അമിതാഭ് ബച്ചനൊപ്പം നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും ആ കൂടിചേരൽ ഓരോ തവണയും പുതിയ അനുഭവമാണ് നൽകുന്നതെന്ന് കമല്‍ പറയുന്നു. കാരണം ഓരോ നിമിഷവും സ്വയം നവീകരിക്കുന്ന വ്യക്തിയാണ് അമിതാഭ് ബച്ചനെന്നും പ്രോജക്ട് കെ എന്ന പ്രഭാസ് ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും കമൽ ട്വീറ്റ് ചെയ്തു

അമിതാഭ് ബച്ചനും കമല്‍ഹാസനും

50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡാന്‍സ് അസിസ്റ്റന്‍ഡും ഡയറക്ടറുമായിരുന്ന കാലത്ത് അശ്വിനി ദത്ത് എന്ന പേര് സിനിമ മേഖലയില്‍ കേട്ടു തുടങ്ങിയിരുന്നു. 50 വര്‍ഷങ്ങള്‍ക്കപ്പുറം ഞങ്ങള്‍ ഒന്നിക്കുകയാണ് എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്. പ്രഭാസിനേയും ദീപിക പദുക്കോണിനേയും പുതിയ തലമുറ താരങ്ങളെന്ന് വിശേഷിപ്പിച്ച കമൽഹാസൻ സിനിമാ പ്രേമിയായ തനിക്ക് ലഭിക്കുന്ന മികച്ച അനുഭവമായിരിക്കും പ്രൊജക്ട് കെ എന്നും സംവിധായകൻ നാഗ് അശ്വിനി ഒരുക്കുന്ന സിനിമയിൽ ഏറെ പ്രതീക്ഷയുണ്ടെന്നും പറയുന്നു

അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ദീപിക പദുക്കോണ്‍ , ദിഷാ പഠാണി, എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരുക്കേറ്റതും വലിയ വാര്‍ത്തയായിരുന്നു.

ദീപിക പദുക്കോണിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പ്രോജക്ട് കെ. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം എന്ന ക്യാപ്ഷനോടു കൂടിയായിരുന്നു നിര്‍മാതാക്കള്‍ പ്രൊജക്ട് കെയുടെ വീഡിയോ പങ്കു വച്ചത്. 2020 ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. കോടികളുടെ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം 2024 ല്‍ തീയേറ്ററുകളിലെത്തും.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം