ENTERTAINMENT

പുഷ്പ 2 വിൽനിന്ന് എഡിറ്റർ ആന്റണി റൂബൻ പിന്മാറി? പകരമെത്തുക നവീൻ നൂലിയെന്ന് റിപ്പോർട്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ 2. ഒരിടവേളയ്ക്കുശേഷം അല്ലു അർജുനും സുകുമാറും ഒന്നിച്ച പുഷ്പയുടെ ഒന്നാം ഭാഗം വൻ ഹിറ്റായിരുന്നു. ആദ്യ ഭാഗത്തിലെ അണിയറ പ്രവർത്തകർ തന്നെയായിരുന്നു രണ്ടാം ഭാഗത്തിന്റെ നിർമാണവേളയിലും ഉണ്ടായിരുന്നത്.

പ്രശസ്ത എഡിറ്റർ ആന്റണി റൂബനായിരുന്നു പുഷ്പ ആദ്യ ഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും എഡിറ്റർ. എന്നാൽ പുഷ്പ 2 വിൽനിന്ന് ആന്റണി റൂബൻ പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ.

ചിത്രീകരണം നീണ്ടുപോകുന്നതിനാൽ മറ്റു സിനിമകളുടെ ഡേറ്റുകളുമായി ഉണ്ടാവുന്ന പ്രശ്‌നമാണ് സിനിമയിൽനിന്ന് പിന്മാറാനുള്ള കാരണമായി പറയുന്നത്. ആന്റണി റൂബന് പകരം നവീൻ നൂലി പുതിയ എഡിറ്ററായി എത്തുമെന്നും പ്രമുഖ തെലുങ്ക് ചലച്ചിത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 15 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിങ്സും ചേർന്നാണ് നിർമിക്കുന്നത്.

പുഷ്പ-2ന്റെ കേരളത്തിലെ വിതരണാവകാശം ഇ4 എന്റർടെയ്ൻമെന്റ്സാണ് സ്വന്തമാക്കിയിരിക്കുന്നത്. 2021-ൽ പുറത്തിറങ്ങിയ പുഷ്പ ആദ്യഭാഗം ഇന്ത്യയിലെമ്പാടും തീയേറ്ററുകളിൽ ആവേശം സൃഷ്ടിച്ച സിനിമയായിരുന്നു. അതുകൊണ്ടുതന്നെ വലിയ സ്വീകാര്യത പ്രതീക്ഷിച്ചാണ് പുഷ്പ 2 വരുന്നത്.

ദേവി ശ്രീ പ്രസാദാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രാഹകൻ: മിറെസ്ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റർ ഹെയ്ൻ, കേച്ച കംഫാക്ഡീ, ഡ്രാഗൺ പ്രകാശ്, നബകാന്ത, നൃത്തസംവിധാനം: പ്രേം രക്ഷിത്, വിജയ് പോളാക്കി, സൃഷ്ടി വർമ, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക എന്നിവരാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും