ENTERTAINMENT

'ഈശോ' ട്രെൻഡിം​ഗ്; സോണി ലിവില്‍ പതിനൊന്നായിരം പുതിയ വരിക്കാര്‍, സന്തോഷം പങ്കുവെച്ച് നാദിര്‍ഷാ

അഞ്ച് ദിവസത്തിനുള്ളില്‍ ഒന്നരമില്ല്യണ്‍ കാഴ്ചക്കാരാണ് ചിത്രം കാണാന്‍ സോണി ലിവിലെത്തിയത്

വെബ് ഡെസ്ക്

'ഈശോ' സിനിമ സോണി ലിവിന് നേടിക്കൊടുത്തത് പതിനൊന്നായിരം പുതിയ വരിക്കാരെ. അഞ്ച് ദിവസത്തിനുള്ളില്‍ ഒന്നര മില്ല്യണ്‍ കാഴ്ചക്കാരാണ് ചിത്രം കാണാന്‍ സോണി ലിവിലെത്തിയതെന്ന് സംവിധായകൻ നാദിര്‍ഷ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പതിനൊന്നായിരം പുതിയ വരിക്കാരെയും നേടി. ഈശോ സോണി ലിവില്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ ആണ്. ജയസൂര്യയും ജാഫര്‍ ഇടുക്കിയും പ്രധാന കഥാപാത്രങ്ങളായി വന്ന 'ഈശോ' ഒക്ടോബര്‍ അഞ്ചിനായിരുന്നു സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത്. ഇന്ദ്രന്‍സ്, നമിത പ്രമോദ്, സുരേഷ് കൃഷ്ണ, രജിത് കുമാര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സോണി ലിവില്‍ കണ്ട ചിത്രമെന്ന നേട്ടവും 'ഈശോ' സ്വന്തമാക്കിയിരിക്കുകയാണ്.

നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

Thank God & Thank u all,

'ഈശോ' ഒക്ടോബര്‍ അഞ്ചിന് സോണി ലൈവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച് അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ്. സോണി ലൈവില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ ട്രെന്‍ഡിംങ്ങില്‍ ഒന്നാം സ്ഥാനത്ത് ആണ്. കൂടാതെ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സോണി ലൈവില്‍ കണ്ട ചിത്രമെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യത്തെ 5 ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നരമില്ല്യന്‍ കാഴ്ചക്കാരും പതിനൊന്നായിരം പുതിയ Subscribers മായി ഈശോ Sony Livല്‍ റെക്കോര്‍ഡുകള്‍ മറികടന്നു എന്നറിയുമ്പോള്‍ ഒരുപാട് ഒരുപാട് സന്തോഷം. ഈ ചെറിയ സിനിമയെ വലിയ വിജയമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി,

ഒത്തിരി സ്‌നേഹം.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം