ENTERTAINMENT

അടിച്ചു കേറി വാ, ഹിറ്റ് ഡയലോഗ് ഉപയോഗിച്ച് റിയാസ് ഖാന്റെ ക്യാരക്ടർ പോസ്റ്റർ; ഡിഎൻഎ റിലീസ് ജൂൺ 14 ന്

പീറ്റർ ജോൺ വിനായകം എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വെബ് ഡെസ്ക്

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹിറ്റായി ഓടികൊണ്ടിരിക്കുന്ന ഡയലോഗ് ആണ് 'എല്ലാരും അടിച്ചു കേറി വാ..' എന്നത്. ജലോത്സവം എന്ന ചിത്രത്തിൽ റിയാസ് ഖാൻ അവതരിപ്പിച്ച ദുബായ് ജോസ് എന്ന കഥാപാത്രം പറഞ്ഞ ഡയലോഗ് ആയിരുന്നു ഇത്.

സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഈ ഡയലോഗ് ഉപയോഗിച്ച് റിയാസ് ഖാന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ഡിഎൻഎ സിനിമയുടെ അണിയറ പ്രവർത്തകർ. റിയാസ് ഖാന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്‌സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ ഒരുക്കിയ ടി എസ് സുരേഷ് ബാബു ഒരുക്കുന്ന ചിത്രമാണ് ഡിഎൻഎ.

പീറ്റർ ജോൺ വിനായകം എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുരേഷ് ബാബുവിന്റെ പ്രധാനചിത്രങ്ങളിൽ നായകനായ മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌കർ സൗദാനാണ് ചിത്രത്തിലെ നായകനാവുന്നത്. നടി റായി ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസ്സർ നിർമിക്കുന്ന ഡിഎൻഎ ജൂൺ പതിനാലിന് റിലീസ് ചെയ്യും. ഹിറ്റ് തിരക്കഥാകൃത്ത് എ കെ സന്തോഷിന്റെ തിരക്കഥയിൽ ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലാണ് ചിത്രം ഒരുക്കുന്നത്. പ്രശസ്ത സിനിമാതാരം സുകന്യ ഗാനരചയിതാവ് ആകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബാബു ആന്റണി,ഹന്ന റെജി കോശി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രവി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോൺകുട്ടിയാണ് എഡിറ്റിങ്. പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ്: എം.ആർ.രാജാകൃഷ്ണൻ.

പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് നന്ദിലത്തിൽ, അസിസ്റ്റന്റ് ഡയറക്ടർമാർ: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ് പി എം, വിഎഫ്എക്സ്: മഹേഷ് കേശവ് (മൂവി ലാൻഡ്), സ്റ്റിൽസ്: ശാലു പേയാട്, പിആർഒ: വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ, ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ ഭൂരിപക്ഷം, വിജയം പ്രഖ്യാപിച്ചു, വിജയം 18,669 വോട്ടുകൾക്ക് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു