ENTERTAINMENT

എമ്മി അവാര്‍ഡുകളില്‍ തിളങ്ങി ഷോഗണ്‍; മികച്ച കോമഡി സീരിസായി ഹാക്ക്‌സ്

ഡ്രാമസീരിസിലെ മികച്ച നടനായി ഷോഗണിനെ പ്രകടനത്തിന് ഹിരോയുകി സനദ തിരഞ്ഞെടുക്കപ്പെട്ടു.

വെബ് ഡെസ്ക്

76ാമത് എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ഛനും മകനുമായി യൂജിന്‍ ലെവിയും ഡാന്‍ ലെവിയും അവതാരകരായ ചടങ്ങ് ഇന്ത്യന്‍ സമയം രാവിലെ 5.30നാണ് ലോസ് ഏഞ്ചല്‍സില്‍ നടന്നത്. വിവിധ ഇനങ്ങളിലായി 18 അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ജപ്പാനീസ് പരമ്പര ഷോഗണാണ് എമ്മിയില്‍ തിളങ്ങിയത്. മികച്ച ഡ്രാമ സീരിസിനുള്ള പുരസ്‌കാരവും ഷോഗണാണ്. ഒരു സീസണില്‍ കൂടുതല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കുന്ന സീരിസായും ഷോഗണ്‍ മാറി. ഹാക്ക്‌സ് ആണ് മികച്ച കോമഡി സീരിസ്.

ഡ്രാമസീരിസിലെ മികച്ച നടനായി ഷോഗണിനെ പ്രകടനത്തിന് ഹിരോയുകി സനദ തിരഞ്ഞെടുക്കപ്പെട്ടു. ഷോഗണിലെ തന്നെ അഭിനയത്തിന് അന്നാ സവായ് ആണ് ഡ്രാമ സീരിസിലെ മികച്ച നടി.

മറ്റു പ്രധാന പുരസ്‌കാരങ്ങള്‍

നാടക പരമ്പരയിലെ മികച്ച സഹനടന്‍- ബില്ലി ക്രുഡപ്പ് ('ദി മോണിംഗ് ഷോ' )

കോമഡി പരമ്പരയിലെ മികച്ച നായകന്‍ - ജെറമി അലന്‍ വൈറ്റ്, ('ദ ബിയര്‍')

കോമഡി പരമ്പരയിലെ മികച്ച നായിക-ജീന്‍ സ്മാര്‍ട്ട്, ('ഹാക്ക്‌സ്' )

കോമഡി പരമ്പരയിലെ മികച്ച സഹനടി- ലിസ കോളന്‍ സയാസ് ('ദ ബിയര്‍')

നാടക പരമ്പരയിലെ മികച്ച സഹനടി- എലിസബത്ത് ഡെബിക്കി, ('ദി ക്രൗണ്‍)

മികച്ച റിയാല്‍റ്റി പരിപാടി- ദ ട്രെയ്‌റ്റേഴ്‌സ്

ആന്തോളജി സീരിസ്-സിനിമയിലെ സഹനടി- ജെസിക്ക ഗണ്ണിങ് (ബേബ് റെയ്ന്‍ഡീര്‍)

ആന്തോളജി സീരിസ്-സിനിമയിലെ സഹനടന്‍- ലാമോണ്‍ മോറിസ് (ഫാര്‍ഗോ)

മികച്ച ടോക് ഷോ- ദ ഡെയ്‌ലി ഷോ

കോമഡി സീരിസ് സംവിധാനം- ക്രിസ്റ്റഫര്‍ സ്‌റ്റോറര്‍ (ദ ബിയര്‍)

ആന്തോളജി സീരിസ്-സിനിമയിലെ നടന്‍- റിച്ചാര്‍ഡ് ഗാഡ് (ബേബ് റെയ്ന്‍ഡീര്‍)

ആന്തോളജി സീരിസ്-സിനിമയിലെ നടി- ജോഡി ഫോസ്റ്റര്‍ (ട്രൂ ഡിറ്റക്ടീവ്, നെറ്റ് കണ്‍ട്രി)

മികച്ച ആന്തോളജി സീരിസ്-സിനിമ- ബേബി റെയ്ന്‍ഡീര്‍

പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം, ലീഡ് തിരിച്ചുപിടിച്ച് കൃഷ്ണകുമാര്‍| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും