ENTERTAINMENT

'എൻഐഎയും അഖണ്ഡ ശക്തി മോർച്ചയും', പുതിയ താരങ്ങളായി സുരാജും ഷറഫുദ്ദീനും; ലീക്കായി എമ്പുരാൻ ലൊക്കേഷൻ ദൃശ്യങ്ങൾ

വെബ് ഡെസ്ക്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാൻ ഒരുങ്ങുന്നത്. വിദേശത്തെ ചിത്രീകരണത്തിന് ശേഷം എമ്പുരാന്റെ പുതിയ ഷെഡ്യൂൾ ഇപ്പോൾ തിരുവനന്തപുരത്താണ്.

കടുത്ത നിയന്ത്രണങ്ങളാണ് എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഉള്ളതെങ്കിലും അണിയറ പ്രവർത്തകരെ ഞെട്ടിച്ചു കൊണ്ട് ലൊക്കേഷനിൽ നിന്നുള്ള രണ്ട് വീഡിയോകൾ കഴിഞ്ഞ ദിവസം ലീക്കായിരുന്നു.

നൂറ് കണക്കിന് ജൂനിയർ ആർടിസ്റ്റുകളെ അണിനിരത്തി ഒ രുക്കുന്ന സീനുകളിൽ സംവിധായകൻ പൃഥ്വിരാജ് നിർദേശം നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആദ്യം പുറത്തുവന്ന ദൃശ്യത്തിൽ മഞ്ജുവാര്യരും ഉണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളോട് സീനിൽ പെരുമാറേണ്ട രീതി വിശദീകരിക്കുന്ന പൃഥ്വിയാണ് വീഡിയോയിലുള്ളത്. ആക്ഷൻ പറയുമ്പോൾ പറഞ്ഞുതന്നതുപോലെ ചെയ്യണമെന്നും നല്ല എനർജി വേണമെന്നുമാണ് പൃഥ്വി നൽകുന്ന നിർദ്ദേശം.

എൻ ഐ എ ഓഫീസിന്റെ മുകളിൽ നിൽക്കുന്ന മഞ്ജുവിനെയും താഴെ കൊടിപിടിച്ചിരിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളെയും കാണാം. ലൂസിഫറിൽ നിന്ന് എമ്പുരാനിൽ എത്തുമ്പോൾ നിരവധി പുതിയ താരങ്ങളും ചിത്രത്തിൽ ഉണ്ട്.

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പുതിയ ഭാഗത്തിൽ അഭിനയിക്കുന്നത്. സുരാജിന്റെ ഒരു ദൃശ്യമാണ് ലീക്കായ രണ്ടാമത്തെ ദൃശ്യം. 'അഖണ്ഡ ശക്തി മോർച്ച പൈതൃക സംരക്ഷണ സമ്മേളന'ത്തിൽ സംസാരിക്കുന്ന സുരാജാണ് ദൃശ്യത്തിൽ ഉള്ളത്. ഈ സീനിന് നിർദേശം നൽകുന്ന പൃഥ്വിരാജിനെയും ദൃശ്യത്തിൽ കാണാം.

തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ, മണ്ണാമ്മൂല കൺകോഡിയ സ്‌കൂൾ എന്നിവടങ്ങളിലാണ് എമ്പുരാന്റെ ചിത്രീകരണം നടക്കുന്നത്. മേയ് 21 നാണ് തിരുവന്തപുരത്തെ ആദ്യത്തെ ഷെഡ്യൂൾ അവസാനിക്കും. കൊച്ചിയിലാണ് ചിത്രത്തിന്റെ അടുത്ത ഷെ്ഡ്യൂൾ. പിന്നീട് ഗുജറാത്തിലും ചിത്രീകരണമുണ്ടാകും. തിരുവനന്തപുരത്ത് ഒരു ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്.

ഒക്ടോബർ 5 നാണ് എമ്പുരാൻ ചിത്രീകരണം ആരംഭിച്ചത്. പൊന്നിയിൽ സെൽവൻ, ഇന്ത്യൻ 2 തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിച്ച ലൈക്ക പ്രൊഡക്ഷൻസിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ഒരേസമയം റിലീസ് ചെയ്യും. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയി, സായ്കുമാർ, നന്ദു തുടങ്ങിയവരും രണ്ടാം ഭാഗത്തിലുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും