ENTERTAINMENT

പവൻ കല്യാണിന്റെ 'ഒ ജി'; തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഇമ്രാൻ ഹാഷ്മി

പ്രഭാസ് - ശ്രദ്ധ കപൂർ ചിത്രം 'സാഹോ'യ്ക്ക് ശേഷം സുജീത്ത് സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രമാണ് ഒ ജി’

എന്റർടെയ്ൻമെന്റ് ഡെസ്ക്

തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി. സുജീത്ത് സംവിധാനം ചെയ്യുന്ന 'ഒ ജി'യിലൂടെയാണ് ഇമ്രാന്റെ തെലുങ്കിലെ അരങ്ങേറ്റം. പ്രഭാസ് - ശ്രദ്ധ കപൂർ ചിത്രം 'സാഹോ'യ്ക്ക് ശേഷം സുജീത്ത് സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ ഡ്രാമയാണ് ‘ഒ ജി’. ചിരഞ്ജീവിയുടെ സഹോദരൻ പവൻ കല്യാൺ, പ്രിയങ്ക മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

" ഒ ജിക്കൊപ്പം പുതിയ യാത്ര ആരംഭിക്കുന്നതിൽ ഏറെ സന്തോഷത്തിലാണ്. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. തികച്ചും വെല്ലുവിളി നിറഞ്ഞ ഒരു വേഷമാണ് ചെയ്യുന്നത്. പവൻ കല്യാൺ - സുജീത് ടീമിനുമൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നു," ഇമ്രാൻ പ്രതികരിച്ചു

ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ഹൈദരാബാദിൽ പുരോഗമിക്കവെയാണ് ഇമ്രാൻ ജോയിൻ ചെയ്തത്. ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് ഇമ്രാൻ എത്തുക. തമിഴ് സൂപ്പർ താരം പ്രകാശ് രാജും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.

അർജുൻ ദാസ്, ശ്രിയ റെഡ്ഡി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഡിവിവി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഡി വി വി ധനയ്യ ആണ് നിർമാണം. സൽമാൻ ഖാൻ നായകനായ ടൈഗർ 3 യിലും വില്ലൻ വേഷത്തിലാണ് ഇമ്രാൻ എത്തുക. മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ടൈഗർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമാണ്. ഈ ദീപാവലിക്ക് ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും.

‘ഗ്യാങ്സ്റ്റർ’, ‘സെഹർ’, ‘അവരാപൻ’, ‘ഷാങ്ഹായ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇമ്രാൻ ഹാഷ്മി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ