എച്ച്ബിഒ ഹിറ്റ് സീരീസ് യൂഫോറിയ താരം ആംഗസ് ക്ലൗഡ് അന്തരിച്ചു. 25 വയസ്സായിരുന്നു. യൂഫോറിയയിലൂടെ അന്താരാഷ്ട്ര നിലയില്‍ ശ്രദ്ധനേടിയ തേരമാണ് ആംഗസ്. ഇന്നലെ കാലിഫോര്‍ണിയയിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് ആംഗസിന്റെ കുടുംബം അറിയിച്ചു. മരണകാരണം പുറത്ത് വിട്ടിട്ടില്ല.
ആംഗസ് മാനസിക സംഘര്‍ഷങ്ങള്‍ നേരിട്ടിരുന്നതായി കുടുംബം വ്യക്തമാക്കി. ''ഒരു കലാകാരന്‍, സുഹൃത്ത്, സഹോദരന്‍, മകന്‍ എന്നിങ്ങനെ എല്ലാ രീതിയിലും ആംഗസ് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ആംഗസിന്റെ പിതാവ് ഒരാഴ്ച മുമ്പ് മരിച്ചിരുന്നു. ആംഗസ് ഈ നഷ്ടവുമായി തീവ്രമായി പോരാടിവരികയായിരുന്നു'' - കുടുംബം അറിയിച്ചു.
വൈദ്യസഹായം നല്‍കുന്നതിനായി ആംഗസിന്റെ വീട്ടില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി പ്രാഥമിക വൈദ്യസഹായം നൽകുന്ന വിഭാഗം അറിയിച്ചു. അമിതമായി മരുന്ന് ഉള്ളിൽചെന്നതാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ. പിതാവിന്റെ മരണത്തിന് ശേഷം അയര്‍ലന്‍ഡില്‍ നിന്ന് തിരിച്ചെത്തിയ ആംഗസിൽ ആത്മഹത്യാ ചിന്ത കൂടുതലായിരുന്നുവെന്ന് കുടുംബത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. താരത്തിന്റെ മരണത്തില്‍ സഹപ്രവര്‍ത്തകരും എച്ച്ബിഒയും അനുശോചനം അറിയിച്ചു.
യൂഫോറിയ എന്ന് എച്ബിയോയുടെ ഹിറ്റ് സീരീസില്‍ ഫെസ്‌കോ എന്ന മയക്ക്മരുന്ന് ഇടപാടുകാരനായിട്ടാണ് ആംഗസ് അഭിനിച്ചത്. സീരീസിലെ ആംഗസിന്റെ പ്രകടനം വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്.