95-ാമത് ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി സയന്‍സ് ഫിക്ഷന്‍ ചിത്രം 'എവരിതിംങ് എവരിയര്‍ ഓള്‍ അറ്റ് വണ്‍സ് '. മികച്ച ചിത്രത്തിനുളള പുരസ്‌കാരമടക്കം ആറ് പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത് . മികച്ച നടി, സഹനടന്‍, തിരക്കഥ, സംവിധാനം, എഡിറ്റിംങ് എന്നീ വിഭാഗത്തിലാണ് നേട്ടം. എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സിലെ അഭിനയത്തില്‍ മികച്ച നടിയായ മിഷേല്‍ യോ, ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിതയായി. ബ്രന്റണ്‍ ഫെസറാണ് മികച്ച നടൻ. ഡാരന്‍ ആരോനോഫ്സ്‌കി സംവിധാനം ചെയ്ത അമേരിക്കന്‍ സൈക്കോളജിക്കല്‍ ഡ്രാമ ' ദ വെയ്ല്‍ ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. സിനിമയില്‍ അമിതവണ്ണമുളള അധ്യാപകനായാണ് ഫെസര്‍ അഭിനയിക്കുന്നത്.
എവരിതിംങ് എവരിയര്‍ ഓള്‍ അറ്റ് വണ്‍സ് ഒരുക്കിയ ഡാനിയല്‍ ക്വാന്‍, ഡാനിയേല്‍ സ്‌കിനേര്‍ട്ട് (ഡാനിയേല്‍സ്) എന്നിവർക്കാണ് തിരക്കഥയ്ക്കും സംവിധാനത്തിനുമുള്ള പുരസ്കാരം. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കുന്ന ചൈനീസ് ദമ്പതികളായ വെയ്മണ്ടിന്റെയും എവ്‌ലിന്റെയും ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. അഭിനേതാക്കാളുടെ മികച്ച പ്രകനം കൊണ്ടും തിരക്കഥയിലെ വൈവിധ്യം കൊണ്ടും ഗംഭീരമായ അനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കിയത്.
മിഷേല്‍ യോ, ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത
ഇന്ത്യന്‍ ചിത്രമായ ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഗാനമായി തിരഞ്ഞെടുത്തു. മികച്ച ഒറിജിനല്‍ ഗാനവിഭാഗത്തിലാണ് പുരസ്‌കാരം. എം എം കീരവാണിയാണ് ഗാനത്തിന്റെ സംഗീത സംവിധായകന്‍. ഗായകരായ കാല ഭൈരവയും രാഹുല്‍ സപ്ലിഗജുമാണ് ഗാനം ആലപിച്ചത്.
ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത 'അവതാര്‍ ദ വേ ഓഫ് വാട്ടറിന്' മികച്ച വിഷ്വല്‍ എഫക്ട് പുരസ്‌കാരം
ഇന്ത്യൻ ഡോക്യുമെന്ററി 'ദ എലഫന്റ് വിസ്പറേഴ്സ് മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടി. കാര്‍ത്തികി ഗൊണ്‍സാല്‍വസാണ് എലിഫന്റ് വിസ്പറേഴ്സിന്റെ സംവിധായിക, നിര്‍മ്മാണം ഗുനീത് മോംഗാണ്. തമിഴ്‌നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ചിരിക്കുന്ന എലിഫന്റ് വിസ്പറേഴ്സ്, ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ബൊമ്മനും ബെല്ലിയും രഘുവും തമ്മിലുള്ള ആത്മ ബന്ധത്തിനൊപ്പം പ്രകൃതി സൗന്ദ്യരവും ചിത്രത്തില്‍ മനോഹരമായി അടയാളപ്പെടുത്തിയിട്ടുണ്ട്. മികച്ച സഹനടിയായി ജാമി ലീ കാര്‍ട്ടിസും മികച്ച സഹനടനുള്ള പുരസ്‌കാരം കി ഹൂയ് ക്വാനും നേടി. നോമിനേഷനിലുടനീളം നിറഞ്ഞു നിന്ന എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇരുവരും പുരസ്‌കാരം നേടിയത്. മികച്ച അനിമേഷന്‍ ചിത്രമായി തിരഞ്ഞെടുത്തത് ഗ്വില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോയാണ്.
ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത 'അവതാര്‍ ദ വേ ഓഫ് വാട്ടറിന്' മികച്ച വിഷ്വല്‍ എഫക്ട് പുരസ്‌കാരം. വര്‍ണനകള്‍ക്കതീതമായ ദൃശ്യ വിസ്മയമാണ് അവതാറിലൂടെ പ്രേക്ഷകര്‍ കണ്ടത്. പാന്‍ഡോറയുടെ മായാലോകത്ത് നിന്ന് കടല്‍ക്കാഴ്ചകളുടെ മാന്ത്രികതയിലേക്കുളള നാവികയാത്രയാണിത്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ റഷ്യന്‍ ചിത്രമായി നവാല്‍നിയെയും മികച്ച ഛായാഗ്രാഹകനായി ജയിംസ് ഫ്രണ്ട് തിരഞ്ഞെടുക്കപ്പെട്ടു. ഓള്‍ ക്വയിറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ആന്‍ ഐറിഷ് ഗുഡ്ബൈ പുരസ്‌കാരം നേടിയപ്പോള്‍, മികച്ച മേക്കപ്പ് & കേശാലങ്കാരത്തിന് ദി വെയില്‍ പുരസ്‌കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ റൂത്ത് കാര്‍ട്ടറിനാണ്, ബ്ലാക്ക് പാന്തര്‍ വാകന്‍ഡ ഫോറെവര്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. റൂത്ത് കാര്‍ട്ടര്‍ രണ്ടാം തവണയാണ് ഓസ്‌കര്‍ നേടുന്നത്. 2018 ല്‍ ബ്ലാക്ക് പാന്തറിനാണ് റൂത്ത് കാര്‍ട്ടര്‍ ആദ്യതവണ പുരസ്‌കാരം നേടിയത്. ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ആന്‍ ഐറിഷ് ഗുഡ്ബൈ പുരസ്‌കാരം നേടി. ഒറിജിനല്‍ ബാക്ഗ്രൗണ്ട് സ്‌കോറിനുള്ള പുരസ്‌കാരം ക്വയിറ്റ് ഓണ്‍ ദ വേസ്റ്റേണ്‍ ഫ്രണ്ടിനാണ് ലഭിച്ചത്.