ENTERTAINMENT

'ജവാൻ' ആദ്യദിവസം തന്നെ കാണുമെന്ന് സൽമാൻ; ടിക്കറ്റ് ബുക്ക് ചെയ്തതിന് നന്ദിയെന്ന് ഷാരൂഖ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോളിവുഡിന് എക്കാലത്തും പ്രിയപ്പെട്ടവരാണ് ഷാരൂഖ് ഖാനും സൽമാൻ ഖാനും. ഇരുവരുടേയും സൗഹൃദവും അകൽച്ചയുമെല്ലാം വാർത്തകളിലിടം നേടാറുണ്ട്. ബോളിവുഡിനെ ഇളക്കിമറിക്കാൻ ഒരുമിച്ചൊരു ചിത്രവുമായെത്തൂ എന്ന് ആരാധകർ എല്ലായ്പ്പോഴും താരങ്ങളോട് ആവശ്യപ്പെടാറുമുണ്ട്. ഇപ്പോഴിതാ എസ്ആർകെയുടെ പുതിയ ചിത്രം 'ജവാൻ' ട്രെയിലറിന് പ്രശംസകളും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സല്ലൂ ഭായ്.

മികച്ച ട്രെയിലർ എന്നും തീയേറ്ററിൽ തന്നെ കാണേണ്ട ചിത്രമെന്നും വിശേഷിപ്പിച്ചാണ് സൽമാൻ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ജവാൻ ട്രെയിലർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ''പത്താൻ ജവാനായി മാറിയിരിക്കുന്നു. ട്രെയിലർ വളരെയധികം ഇഷ്ടപ്പെട്ടു. തീയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണിത്. ആദ്യ ദിവസം തന്നെ കാണുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. ആകെ രസകരമായിരിക്കുന്നു'' - സൽമാൻ കുറിച്ചു.

പിന്നാലെ നന്ദിപറഞ്ഞ് ഷാരൂഖുമെത്തി. ''സഹോദരാ, അതുകൊണ്ടുതന്നെയാണ് ഞാൻ നിങ്ങളെ മാത്രം കാണിച്ചത്. ആശംസകൾക്ക് നന്ദി, ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞതിനും. സ്നേഹം'' - ഷാരൂഖ് മറുപടി നൽകി.

ഷാരൂഖിനെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന ജവാൻ സെപ്റ്റംബർ ഏഴിന് പ്രദർശനത്തിനെത്തും. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. പ്രിവ്യു ട്രെയിലറിലെ തകർപ്പൻ ആക്ഷൻ രംഗങ്ങളും ഷാരൂഖ് ഖാന്റെ മൊട്ട ലുക്കും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാനൊപ്പം നയൻ താര, വിജയ് സേതുപതി, പ്രിയാ മണി, സന്യ മൽഹോത്ര തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അതിഥി വേഷത്തിൽ ദീപിക പദുക്കോണുമെത്തും.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ