ENTERTAINMENT

ഒമർ ലുലുവിന് 'നല്ല സമയ'മല്ല; സംവിധായകനെതിരെ എക്‌സൈസ് കേസ്

നല്ല സമയം എന്ന ചിത്രത്തിനെതിരെയാണ് കേസ്

വെബ് ഡെസ്ക്

സംവിധായകൻ ഒമർ ലുലുവിനെതിരെ എക്സൈസ് കേസെടുത്തു. ഇന്ന് റിലീസായ ഒമർ ലുലു ചിത്രത്തിലെ ട്രെയ്‌ലർ രംഗങ്ങളിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിലാണ് കേസ്. എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ചുമത്തി കോഴിക്കോട് എക്‌സൈസാണ് കേസ് എടുത്തിരിക്കുന്നത്. ചിത്രത്തിന് സെൻസർബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു.

നവംബ‍‍ർ 19നാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തു വന്നത്. കോമഡി എൻ്റർടെയ്നർ വിഭാ​ഗത്തിലുള്ള ചിത്രത്തിലെ നായകനായി എത്തുന്നത് ഇർഷാദ് അലിയാണ്. ഒമർ ലുലുവും ചിത്ര എസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൂലുണ്ട വിജീഷും, ഷാലു റഹീമും, പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍ എന്നതും പ്രത്യേകതയാണ്.

ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ചിൻ്റെ ദിവസം കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രശ്നമുണ്ടായിരുന്നു. നടി ഷക്കീല പങ്കെടുക്കാനെത്തിയപ്പോൾ മാള്‍ അധികൃതര്‍ പ്രവേശനാനുമതി നിഷേധിച്ചതായിരുന്നു വിഷയം. തന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന് അതിഥിയായി ഷക്കീല എത്തുന്നതിനെ മാള്‍ അധികൃതര്‍ എതിര്‍ത്തെന്നും അതിനാല്‍ പരിപാടി നടത്തേണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഷക്കീലയ്‌ക്കൊപ്പം ഫേസ്ബുക്ക് ലൈവിലെത്തിയ ഒമര്‍ പറഞ്ഞിരുന്നു.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി