ENTERTAINMENT

വാലെന്റൈൻസ് ഡേയ്ക്ക് പ്രേമലു സിനിമാരംഗം റീലായി അവതരിപ്പിച്ച് ഫഹദ് ഫാസിലും നസ്രിയയും

മമിത ബൈജുവും നെസ്‍ലിനും അവതരിപ്പിക്കുന്ന സച്ചിൻ, റീന എന്നീ കഥാപാത്രങ്ങൾ തമ്മിൽ നടക്കുന്ന സംഭാഷണമാണ് ഫഹദും നസ്രിയയും റീലിൽ അവതരിപ്പിച്ചത്

വെബ് ഡെസ്ക്

വാലന്റൈൻസ് ഡേയിലേക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തീയേറ്ററിൽ സജീവമായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമലു സിനിമയിലെ രംഗം റീലായി അവതരിപ്പിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഫഹദ് ഫാസിലും നസ്രിയയും. ചിത്രത്തിൽ മമിത ബൈജുവും നെസ്‍ലിനും അവതരിപ്പിക്കുന്ന സച്ചിൻ, റീന എന്നീ കഥാപാത്രങ്ങൾ തമ്മിൽ നടക്കുന്ന സംഭാഷണമാണ് ഫഹദും നസ്രിയയും റീലിൽ അവതരിപ്പിച്ചത്.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ, നടൻ ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിച്ച പ്രേമലു സംവിധാനം ചെയ്തത് തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഗിരീഷ് എഡി ആണ്.

ആദ്യാവസാനം നർമ്മത്തിൽ തുടരുന്ന സിനിമ രണ്ടു പേർക്കിടയിലെ പ്രണയ ബന്ധങ്ങളിലെ സങ്കീർണതകളിലൂടെയാണ് കടന്നുപോകുന്നത്. മമിത ബൈജു, നസ്ലിൻ എന്നിവരെക്കൂടാതെ മീനാക്ഷി രവീന്ദ്രൻ, ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു. അനുരാഗ് എൻജിനിയറിങ് വർക്സ് എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനായ കിരൺ ജോസിയും സംവിധായകൻ ഗിരീഷ് എഡിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

തിരുവനന്തപുരം, കൊച്ചി, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം