ENTERTAINMENT

ഫഹദിന്റെ 'പാച്ചുവും അത്ഭുതവിളക്കും' പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഫുള്‍മൂണ്‍ സിനിമയ്ക്ക് വേണ്ടി സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മിക്കുന്നത്

വെബ് ഡെസ്ക്

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' റിലീസിന് ഒരുങ്ങുന്നു. ഏപ്രില്‍ 28ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് അഖിൽ ഇക്കാര്യം അറിയിച്ചത്. ഫഹദും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്.

ഫഹദ് ഫാസിലിനോടൊപ്പം ഇന്നസെന്റ്, മുകേഷ് എന്നിവരും ഏറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും വരികളെഴുതിയത് മനു മഞ്ജിത്തുമാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, കലാസംവിധാനം അജി കുട്ടിയാനി, സൗണ്ട് മിക്സ് സിനോയ് ജോസഫ്, സിങ്ക് സൗണ്ട്, ഡിസൈന്‍ അനില്‍ രാധാകൃഷ്‍ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വിതരണം കലാസംഘം, പോസ്റ്റര്‍ ഡിസൈന്‍ ബാന്ദ്ര ഹൗസ് എന്നിവരാണ്. എറണാകുളത്തും ഗോവയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

സത്യന്‍ അന്തിക്കാടിന്റെ മകനായ അഖില്‍ ഏറെ നാളായി അദ്ദേഹത്തിന്റെ സഹസംവിധായകനായി പ്രവർത്തിച്ച് വരുകയായിരുന്നു. 'ഞാന്‍ പ്രകാശന്‍', 'ജോമോന്റെ സുവിശേഷങ്ങള്‍' എന്നീ സിനിമകളുടെ സഹസംവിധായകനായിരുന്നു. അഖിലിന്റെ ഇരട്ട സഹോദരനായ അനൂപ് സത്യന്‍ വരനെ അവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ