ENTERTAINMENT

ത്രില്ലടിപ്പിച്ച് ഹോംബാലെയുടെ 'ധൂമം'; ട്രെയ്ലർ പുറത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഫഹദ് ഫാസിലും അപർണ ബാലമുരളിയും ഒന്നിക്കുന്ന ധൂമത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കെജിഎഫും കാന്താരയുമടക്കമുള്ള സിനിമകളിലൂടെ മലയാളി പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയ ഹോംബാലെ ഫിലിംസാണ് ധൂമത്തിന്റെ നിർമാണം. ഹോംബാലെ ഫിലിംസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജൂൺ 23ന് ചിത്രം തീയേറ്ററുകളിലെത്തും.

കന്നഡ ചലച്ചിത്ര നിർമാതാവ് പവൻ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. C10H14N2 എന്ന പേരിൽ കന്നഡയിൽ ചിത്രം പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതി. അതിനായി ഒരുപാട് സമയം ചെലവഴിച്ചതായും പരിശ്രമം നടത്തിയതായും സംവിധായകൻ പവൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മലയാളത്തിൽ ചിത്രം ചെയ്യാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഫഹദ് ഫാസിലും അപർണ ബാലമുരളിയും സംവിധായകൻ പവൻ കുമാറിനൊപ്പം

മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. പവന്‍ കുമാർ തന്നെയാണ് ധൂമത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ധൂമം. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുക. മുൻപ് ഹോംബാലെ ഫിലിംസുമായി ചേർന്ന് കാന്താര, കെജിഎഫ്: ചാപ്റ്റർ 2 എന്നിവയുടെ മലയാളം പതിപ്പുകളും കേരളത്തിൽ വിതരണം ചെയ്തത് ഇവർ തന്നെ.

റോഷൻ മാത്യു, വിനീത്, അനു മോഹൻ, ജോയ് മാത്യു, മേബിൾ തോമസ്, അച്യുത് കുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ടൈസണ്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഹോംബാലെ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ധൂമം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?