ENTERTAINMENT

​ഹോംബാലെ ഫിലിംസിന്റെ മലയാള ചിത്രം ഉടൻ; ധൂമം ട്രെയ്‍ലര്‍ ജൂണ്‍ 8 ന്

മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിക്കുന്ന മലയാള ചിത്രം ധൂമത്തിന്റെ ട്രെയ്‍ലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫഹദ് ഫാസിലും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ ജൂണ്‍ 8 ന് ഉച്ചയ്ക്ക് 12.59 ന് ഹോംബാലെ ഫിലിംസിന്റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും. കന്നഡ ചലച്ചിത്ര നിർമാതാവ് പവൻ കുമാറാണ് ചിത്രത്തിന്റെ സംവിധാനം.

മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. പവന്‍ കുമാർ തന്നെയാണ് ധൂമത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധൂമം. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും അണിനിരത്തിയുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും ധൂമമെന്നും ചിത്രത്തില്‍ മാസ് റോളിലാണ് ഫഹദ് എത്തുകയെന്നും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിലുള്ളതായിരിക്കും ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് വ്യക്തമായത്.

റോഷൻ മാത്യു, വിനീത്, അനു മോഹൻ, ജോയ് മാത്യു, മേബിൾ തോമസ്, അച്യുത് കുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അഖിൽ സത്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയ ഫഹദ് ചിത്രം.

ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ടൈസണ്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഹോംബാലെ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ധൂമം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ