ENTERTAINMENT

കരാട്ടെക്കാരനായി ഫഹദ്; പ്രേമലുവിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്

നവാഗതനായ റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രേമലുവിന്റെ ഗംഭീര വിജയത്തിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. കരാട്ടെ ചന്ദ്രൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനാവുന്നത്. മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയിരുന്ന റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എസ് ഹരീഷും. വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണിത്.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'പ്രേമലു' ആണ് ഭാവന സ്റ്റുഡിയോസ് നിർമിച്ച് തീയേറ്ററിൽ എത്തിയ അവസാന ചിത്രം. മികച്ച അഭിപ്രായവും കളക്ഷനും ചിത്രം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. നസ്ലിൻ, മമിത ബൈജു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റർടൈനർ ആണ്.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് പ്രേമലുവിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവ് സംവിധാനം ചെയ്യുന്ന ആവേശമാണ് ഫഹദിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

ചിത്രം പെരുന്നാൾ - വിഷു റിലീസ് ആയി ഏപ്രിൽ 11ന് ചിത്രം തീയേറ്റുകളിൽ എത്തും. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന 'ആവേശം' രോമാഞ്ചം സിനിമ പോലെ തന്നെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

മലയാള സിനിമയിൽ പുതിയ ട്രെൻഡുകൾക്ക് തുടക്കമിട്ട അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് സിനിമയുടെ നിർമാണം.

ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ