ENTERTAINMENT

ബൻവാർ സിങ് എത്തി; പുഷ്പ: ദ റൂളിൽ ജോയിൻ ചെയ്ത് ഫഹദ് ഫാസിൽ

രണ്ടാം ഭാഗത്തിലും ഫഹദ് ഗംഭീര പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

വെബ് ഡെസ്ക്

പുഷ്പ: ദ റൈസിന്റെ വമ്പൻ വിജയത്തിന് ശേഷം, ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് രണ്ടാം ഭാഗം പുഷ്പ: ദി റൂളിന്റെ വരവിനായാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ വിശാഖപട്ടണത്ത് പുരോഗമിക്കുകയാണ്. അല്ലു അർജുനും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രം ബിഗ് സ്‌ക്രീനിൽ വീണ്ടും കാണാനുള്ള ആവേശത്തിലാണ് ആരാധകർ. അല്ലു അർജുൻ നേരത്തെ തന്നെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിനായി വിശാഖപ്പട്ടണത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍, വിശാഖപട്ടണത്ത് നടക്കുന്ന ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്.

എസ്പി ബൻവാർ സിങ് ഷെഖാവത്ത് എന്ന വില്ലൻ പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസിൽ, വ്യത്യസ്തമായ വേഷം കൊണ്ടും അവിസ്മരണീയ അഭിനയം കൊണ്ടും പ്രേക്ഷക കൈയടി വാങ്ങിയിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ ഫഹദ് ഉണ്ടാകില്ലെന്ന വാർത്തകൾ പുറത്തുവന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. പക്ഷേ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും രണ്ടാം ഭാഗത്തിലും ബൻവാർ സിങ് ഷെഖാവത്തായി ഫഹദ് തന്നെ എത്തുമെന്നും നിർമാതാവ് നവീൻ യോർനോനി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാം ഭാഗത്തിലും ഫഹദ് ഗംഭീര പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സുകുമാർ രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ ഡ്രാമ പുഷ്പ ദ റൈസ് ലോകമെമ്പാടുമുള്ള പ്രദർശനത്തിൽ നിന്ന് വാരിക്കൂട്ടിയത് 350 കോടിയിലേറെ രൂപയാണ്. തെലുങ്ക് കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. 2021ൽ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.

രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗത്തിന്റെ പ്രമേയം. ഇതിനെ വെല്ലുന്നതാകും രണ്ടാം ഭാഗമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. രണ്ടാം ഭാഗത്തിലും നായികയായെത്തുന്നത് രശ്മിക മന്ദാനയാണ്. ചിത്രം 2024ൽ റിലീസ് ചെയ്യുമെന്നാണ് വിവരം.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം