ENTERTAINMENT

നിശബ്ദ ചിത്രങ്ങള്‍ക്ക് സംഗീതത്തിന്‌റെ കൂട്ട് ; പിയാനോയില്‍ വിസ്മയം തീര്‍ത്ത് ജോണി ബെസ്റ്റ്

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സൈലന്റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് വിഭാഗത്തിൽ 5 ചിത്രങ്ങളാണ് ബോണി ബെസ്റ്റ് ചെയ്യുന്നത്

ഗ്രീഷ്മ എസ് നായർ

നിശബ്ദ ചിത്രങ്ങള്‍ക്ക് തത്സമയ സംഗീതം നല്‍കുന്ന മാന്ത്രികനാണ് ജോണി ബെസ്റ്റ്. സിനിമകളെ പ്രേക്ഷകനിലേക്ക് എത്തിക്കുന്ന തരത്തില്‍ സംഗീതം നല്‍കുകയാണ് ലൈവ് മ്യൂസികിന്‌റെ ഏറ്റവും വലിയ വെല്ലുവിളി എന്ന് ജോണി ബെസ്റ്റ് പറയുന്നു. ഏറെ കാലമായി പിയാനോ വായിക്കാറുണ്ടായിരുന്നെങ്കിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇവിടെയെത്തിച്ചത്. നിശബ്ദ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി പരീക്ഷിച്ചു നോക്കി. അതിന് ലഭിച്ച പ്രതികരണം കൂടുതല്‍ പരീക്ഷണം നടത്താന്‍ പ്രചോദനം നല്‍കുന്നതായിരുന്നു . ആ വഴിയെ തന്നെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. പഴയ കുറേ നല്ല ചിത്രങ്ങള്‍ വീണ്ടും പ്രേക്ഷകനിലേക്ക് എത്തിക്കാനായി എന്നതാണ് വലിയ സന്തോഷം.

ജോണി ബെസ്റ്റ് ഇന്ത്യയിൽ ആദ്യമായി 2019 IFFI ലാണ് നിശബ്ദ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് . IFFI യിലും IFFK യിലും ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണം സന്തോഷം നൽകുന്നുണ്ട്. ഇംഗ്ലണ്ടിലെ നിശബ്ദ ചിത്രങ്ങളുടെ ഫെസ്റ്റിവൽ ഡയറക്ടർ കൂടിയാണ് ജോണി ബെസ്റ്റ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ