ENTERTAINMENT

ധനുഷിനും മാധവനും പിന്നാലെ ആ നേട്ടവുമായി ദളപതി വിജയിയും; അഭിമാന നിമിഷമെന്ന് ആരാധകര്‍

നടന്മാരായ ധനുഷ്, ആര്‍ മാധവന്‍, സംഗീതജ്ഞന്‍ ഇളയരാജ എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദളപതി വിജയ് യുടെ ജന്മദിനമാണ് നാളെ. ഒരാഴ്ചയിലേറെയായി ആരാധകരും ആഘോഷത്തിലാണ്. ഇതിനൊപ്പമാണ് ഈ ജന്മദിനത്തിൽ മറ്റൊരു നേട്ടം കൂടി ദളപതിയെ തേടിയെത്തിയിരിക്കുന്നത്. ധനുഷ്, മാധവന്‍, സംഗീതജ്ഞന്‍ ഇളയരാജ എന്നിവർക്ക് പിന്നാലെ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ ബില്‍ ബോര്‍ഡില്‍ പ്രത്യക്ഷപ്പെടുന്ന തെന്നിന്ത്യൻ താരമെന്ന റെക്കോർഡ് ഇനി വിജയ്ക്ക് സ്വന്തം. ജന്മദിനത്തോട് അനുബന്ധിച്ചാണ് വിജയ് യുടെ സ്മാഷ് അപ്പ് വീഡിയോ ആദ്യമായി ടൈംസ് സ്‌ക്വയര്‍ ബില്‍ ബോര്‍ഡില്‍ പ്രദർശിപ്പിച്ചത്

താരത്തിന് ലഭിച്ച ആദരത്തിൽ വിജയിയുടെ ആരാധകരും ആവേശത്തിലാണ്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലിയോയിലെ ആദ്യ ലിറിക്കൽ വീഡിയോയും ജന്മദിനത്തിൽ പുറത്ത് വിടും.

ഒക്ടോബര്‍ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും

സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അപ്‌ഡേറ്റ് പ്രഖ്യാപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് മുമ്പായി ലോകേഷ് 'റെഡിയാ?' എന്ന് ട്വീറ്റ് ചെയ്തതും വൈറലായിരുന്നു. കൃത്യം ഒരു മണിക്കൂറിന് ശേഷം റെഡിയാണെന്ന മറുപടിയുമായി വിജയ് യും എത്തി. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് 'ലിയോ' നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഒക്ടോബര്‍ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ