ENTERTAINMENT

പ്രത്യേക ഷോ, സൗജന്യ ബസ് യാത്ര; വിജയ്‍യുടെ ജന്മദിനം ആഘോഷമാക്കി ആരാധകർ

ജന്മദിനത്തോടനുബന്ധിച്ച്, ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇന്ന് പുലർച്ചയോടെ പുറത്തുവിട്ടിരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടൻ വിജയ്‍യുടെ 49-ാം ജന്മദിനം ആ​രാധകർ വളരെ ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത്. ആഘോഷത്തിന്റെ ഭാ​ഗമായി, ചെന്നൈയിലെ തീയേറ്ററുകൾ നടന്റെ പഴയ സിനിമകൾ പ്രദർശിപ്പിക്കുന്നതിനായി പ്രത്യേക ഷോകൾ ക്രമീകരിച്ചിട്ടുണ്ട്. തമിഴ്നാടിന് പുറമെ, കേരളത്തിലും വിജയ് ആരാധകർ ഏറെ ആവേശത്തിലാണ്. ജന്മദിനത്തോടനുബന്ധിച്ച്, ആരാധകർ തമിഴ്‌നാട്ടിലെ വിരുദാചലം, കേരളത്തിലെ കൊയിലാണ്ടി എന്നിവിടങ്ങളിൽ സൗജന്യ ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്.

ഫാൻസ് തങ്ങളുടെ പ്രിയപ്പെട്ട നടന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി നിരവധി ക്ഷേമ പ്രവർത്തനങ്ങളും പരിപാടികളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. രക്തദാനം സംഘടിപ്പിച്ചും ആളുകൾക്ക് ഭക്ഷണവും മറ്റും നൽകിയും ഒട്ടനവധി പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. സൗജന്യ യാത്ര സംഘടിപ്പിച്ചപ്പോൾ വിജയ്‍യുടെ ചിത്രങ്ങൾ കൊണ്ട് ബസ് അലങ്കരിക്കാനും മറന്നില്ല.

ഇന്നും നാളെയുമായി ചെന്നൈയിലെ പല തീയേറ്ററുകളും ഒന്നിലധികം ഫാൻസ് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോയമ്പേഡിൽ സ്ഥിതി ചെയ്യുന്ന ചെന്നൈയിലെ ഒരു പ്രശസ്ത തീയേറ്ററിൽ വിജയിയുടെ നിരവധി സിനിമകൾ പ്രദർശിപ്പിക്കും. സിനിമ പ്രദർശിപ്പിക്കുന്നതിന് മുൻപ് ഏത് സിനിമയാണെന്ന് പ്രേക്ഷകർക്ക് അറിയാൻ കഴിയില്ല. ചെന്നൈയിലെ മറ്റൊരു തീയേറ്ററിൽ തിരുമല, തുള്ളാത മനവും തുള്ളും എന്നീ പഴയ സിനിമകളും സമീപകാലത്ത് പുറത്തിറങ്ങിയ മെർസൽ, മാസ്റ്റർ തുടങ്ങിയ സിനിമകളും പ്രദർശിപ്പിക്കുന്നുണ്ട്.

ജന്മദിനത്തോടനുബന്ധിച്ച്, വിജയിയുടെ അടുത്ത ചിത്രമായ ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇന്ന് പുലർച്ചയോടെ പുറത്തുവിട്ടിരുന്നു. ലിയോയിലെ ആദ്യ സിംഗിൾ ഗ്ലിംപ്സ് 'നാ റെഡി' ഇന്ന് വൈകുന്നേരം റിലീസ് ചെയ്യും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19 നാണ് തീയേറ്ററുകളിലെത്തുക.

ലിയോയ്ക്ക് ശേഷം സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പം വിജയ് തന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചിരുന്നു. ദളപതി 68 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കൾ ജന്മദിനത്തിന് പുതിയ അപ്‌ഡേറ്റുകളൊന്നും പുറത്തുവിടാത്തതില്‍ അല്‍പം നിരാശയിലാണ് ആരാധകർ.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം