ENTERTAINMENT

ഇന്ത്യ - ശ്രീലങ്ക ഏഷ്യാ കപ്പ് വേദിയും ഇളക്കിമറിച്ച് ലിയോ; വീഡിയോ വൈറൽ

വിദേശ രാജ്യങ്ങളിലും ​ഗാനം നാ റെഡി താൻ വരവാ സൂപ്പർഹിറ്റ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

കടൽ കടന്നും തരംഗം സൃഷ്ടിച്ച് വിജയ് യും അനിരുദ്ധും. ഇന്ത്യാ - ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ ലിയോയിലെ 'നാ റെഡി താ വരവാ' ​ഗാനം പ്ലേ ചെയ്ത് സംഘാടകർഡ. ​ഗാനം കേട്ട് ചുവടു വയ്ക്കുന്ന ആരാധകരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ വിദേശരാജ്യങ്ങളിലും നാ റെഡി താൻ വരവാ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുകയാണ്

അതേസമയം ​ഗാനരംഗങ്ങളിൽ മാറ്റം വരുത്തണമെന്ന സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നിർദേശങ്ങളോട് അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 'നാ റെഡി താ വരവാ' ​ഗാനത്തിലെ പുകവലി രംഗങ്ങളും മദ്യത്തെ പരാമർശിക്കുന്ന വരികളും മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദേശം . ആനൈത്തു മക്കൾ കച്ചി പാർട്ടിയിലെ രാജേശ്വരിപ്രിയ നൽകിയ പരാതിയിലാണ് നടപടി.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയാണ് ലിയോ. ദളപതിക്ക് പുറമെ സഞ്ജയ് ദത്ത്, തൃഷ, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, മാത്യു തോമസ്, സാൻഡി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ സിങ്കിൾ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ചിത്രം ഒക്ടോബർ 19ന് റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായിരിക്കും ചിത്രം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ