ENTERTAINMENT

ഒരു സൈക്കിളിക്കല്‍ പ്രക്രിയയാണ് ഫാസിസം, എങ്ങനെ അതിജീവിക്കുമെന്ന് ഓർക്കാറുണ്ട്: കനി കുസൃതി

കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരു സന്തോഷമില്ലായ്മ ഇവിടെ നിലനില്‍ക്കുന്നതായും കനി ചൂണ്ടിക്കാണിച്ചു

വെബ് ഡെസ്ക്

ഇന്ത്യയില്‍ ഫാസിസം ഒരു നാള്‍ അവസാനിക്കുമെന്ന് നടി കനി കുസൃതി. "ചരിത്രം മുഴുവന്‍ പരിശോധിക്കുമ്പോള്‍ ഫാസിസം എന്ന് പറയുന്നത് ഒരു സൈക്കിളിക്കലായുള്ള പ്രക്രിയയാണ്. അത് ഉയർന്നുവരും. മറുവശത്തു നിന്ന് ചെറുത്തുനില്‍പ്പുണ്ടാകും. അങ്ങനെ ആ സൈക്കിള്‍ ഇല്ലാതെയാകും. നമ്മളൊക്കെ ഈ വേവിന്റെ നടുക്കായിരിക്കാം. അതുകൊണ്ടാകാം അതിന്റെ ഒരു തീവ്രത അനുഭവിക്കേണ്ടി വരുന്നത്. നിരപരാധികള്‍ തുടങ്ങി പലരും അതിന് ഇരയാകേണ്ടി വരും. പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, എങ്ങനെ അതിജീവിക്കുമെന്ന് ഓർത്തുപോകും," കനി ദ ഫോർത്തിന്റെ റൈറ്റ് നൗവില്‍ വ്യക്തമാക്കി.

"ഒരുപാട് പ്രിവിലേജുകള്‍ ലഭിക്കുന്നതുകൊണ്ട് വേറെ രാജ്യങ്ങളില്‍ പോയി താമസിക്കണോ എന്ന് ചിന്തിക്കാറുണ്ട്. അതുകൊണ്ട് പരിഹാരം ഉണ്ടാകുന്നില്ലല്ലോ. ഒരു അഴുക്കുണ്ടെങ്കില്‍, അത് എന്തെങ്കിലും വെച്ച് മറയ്ക്കുന്നതുപോലെയാകും. മറയ്ക്കാന്‍ എന്റെ കയ്യിലൊരു തുണിയുള്ളതുകൊണ്ട് അത് ചെയ്യുന്നുവെന്ന് മാത്രം. ഞാന്‍ പുറത്താണ് പഠിച്ചത്. എനിക്ക് അവിടെ തുടരാനാകുമായിരുന്നു. എന്നാല്‍ എനിക്ക് ഇന്ത്യയിലേക്ക് വരാനായിരുന്നു ആഗ്രഹം. ഒരുപാട് പ്രശ്നങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍ സാധ്യകളുണ്ടെന്ന് 2008-10 കാലഘട്ടങ്ങളിലൊക്കെ തോന്നിയിരുന്നു," കനി കൂട്ടിച്ചേർത്തു.

"കുറച്ച് പൈസയുണ്ടാക്കണം വീട് പണിയണം എന്നൊക്കെയുള്ള ആഗ്രഹങ്ങളുണ്ടായിരുന്നു. എനിക്ക് കുറച്ച് പെണ്‍സുഹൃത്തുക്കളുണ്ട്, വീടുവിട്ടിറങ്ങിയവരൊക്കെയാകാം. ഞാന്‍ വീട് പണിഞ്ഞാല്‍ അവർക്കും നിക്കാമല്ലോ. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരു സന്തോഷമില്ലായ്മ ഇവിടെ നിലനില്‍ക്കുന്നു. അത് അനുഭവിക്കുന്നുമുണ്ട്. സ്ത്രീകള്‍ എന്ന നിലയില്‍ മാത്രമല്ല ഇത്. സ്ത്രീകള്‍ പണ്ട് മുതലെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതിനൊപ്പം ഇത്തരം കാര്യങ്ങള്‍ക്കൂടി ചേരുന്നു. നമുക്ക് ചുറ്റുമുള്ളയാളുകളേയും സന്തുലിതാവസ്ഥേയുമൊക്കെപ്പറ്റി ചിന്തിക്കേണ്ടതായി വരുന്നു. മൊത്തത്തില്‍ ഒരു സുഖമില്ലായ്മയാണ് നിലനില്‍ക്കുന്നത്," കനി പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ