ENTERTAINMENT

സോറി, റോങ് നമ്പർ ; 'തുറമുഖം' നിർമിച്ചത് ഞാനല്ല: ജോസ് തോമസ്

തുറമുഖത്തിന്റെ നിർമാതാവെന്ന ധാരണയിൽ നിരവധി പേരാണ് സംവിധായകൻ ജോസ് തോമസിനെ വിളിക്കുന്നത്

ഗ്രീഷ്മ എസ് നായർ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് രാജീവ് രവി ചിത്രം തുറമുഖം തീയേറ്ററുകളിലെത്തിയത്. പക്ഷെ തുറമുഖം തീയേറ്ററുകളിലെത്തിയതോടെ 'സൈര്വം' നഷ്ടപ്പെട്ടതാകട്ടെ മറ്റൊരു സംവിധായകനും . ചിത്രത്തിന്റെ നിർമാതാവ് ജോസ് തോമസെന്നാണെന്ന് കരുതി പലരും വിളിക്കാൻ തുടങ്ങിയതോടെ വെട്ടിലായിരിക്കുകയാണ് സംവിധായകൻ ജോസ് തോമസ്. തുറമുഖത്തിന്റെ നിർമാതാവിന്റെ പേരുമായുള്ള സാമ്യമാണ് സംവിധായകന് വിനയായത്.

തുറമുഖത്തിന്റെ നിർമാതാവാണെന്ന് കരുതി ദിവസവും നിരവധി ഫോണുകോളുകളാണ് വരുന്നതെന്നും മറുപടി പറഞ്ഞ് മടുത്തെന്നും സംവിധായകൻ ജോസ് തോമസ് ദ ഫോർത്തിനോട് പറഞ്ഞു. തുറമുഖം നിർമിച്ചത് താനല്ലെന്ന് ചൂണ്ടിക്കാട്ടി വിശദീകരണ കുറിപ്പ് ഇറക്കാൻ ആലോചിക്കുന്നുണ്ടെന്നും ജോസ് തോമസ് പറയുന്നു . പ്രൊഡ്യൂസേഴ്സ് അസോസിയേഷനേയും ജോസ് തോമസ് ഇക്കാര്യം അറിയിക്കും

സുകുമാരൻ തെക്കേപ്പാട്ട് , ജോസ് തോമസ് എന്നിവർ ചേർന്നാണ് തുറമുഖം നിർമ്മിച്ചത് . പിന്നീടാണ് ചിത്രം ലിസ്റ്റിൻ സ്റ്റീഫൻ ഏറ്റെടുത്തത് . ചിത്രത്തിന്റെ റിലീസ് വൈകിയത് നിർമാതാക്കളുടെ വീഴ്ച മൂലമാണെന്നും നിർമാതാക്കൾ ചതിച്ചെന്നും മറുപടി പറയേണ്ടി വരുമെന്നും നിവിൻ പോളി ആരോപിച്ചിരുന്നു. റിലീസിന് കരാർ ഒപ്പിട്ടെങ്കിലും നിർമാതാക്കൾ സഹകരിക്കുന്നില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫനും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നിർമാതാവ് സുകുമാരൻ തേക്കേപ്പാട്ട് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു

എന്നാൽ ജോസ് തോമസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പലരും ജോസ് തോമസിനെ തേടിയിറങ്ങിയത് . ഈ അന്വേഷണമാണ് സംവിധായകനായ ജോസ് തോമസിന് 'തലവേദനയാകുന്നത്'

മാട്ടുപ്പെട്ടി മച്ചാൻ , ഉദയപുരം സുൽത്താൻ, മായാമോഹിനി , ശൃംഗാരവേലൻ, സുന്ദരപുരുഷൻ തുടങ്ങി നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജോസ് തോമസ്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ