ENTERTAINMENT

തൃശൂരിലെ ഗിരിജ തീയേറ്റര്‍ പ്രശ്‌നം: അന്വേഷണം ആവശ്യപ്പെട്ട് ഡിഐജിക്ക് ഫിയോക്കിന്റെ പരാതി

എന്റർടെയ്ൻമെന്റ് ഡെസ്ക്

തൃശൂരിലെ ഗിരിജ തീയേറ്റർ ഉടമയ്ക്കെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഫിയോക്ക്. തീയേറ്റർ ഉടമകളുടെ സംഘടന ഡിഐജിക്ക് പരാതി നൽകി. ഗിരിജ തീയേറ്റർ നടത്തി കൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയതെന്ന് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ ദ ഫോർത്തിനോട് പറഞ്ഞു.

നിലവിൽ തീയേറ്റർ നടത്തികൊണ്ട് പോകാനുള്ള സാഹചര്യമില്ലെന്നും പിന്തുണ ആവശ്യപ്പെട്ടും തീയേറ്റർ ഉടമയായ ഡോക്ടർ ഗിരിജ ഫിയോക്കിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘടന ഡിഐജിക്ക് പരാതി നൽകിയതെന്നും വിജയകുമാർ പറഞ്ഞു. ഗിരിജാ തീയേറ്ററിന് സംഘടന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിജയകുമാർ വ്യക്തമാക്കി. സൈബർ ആക്രമണമാണോ ബാഹ്യ ഇടപെടലുകളാണോ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ലെന്നും അതിനാലാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയതെന്നും ഫിയോക്ക് പ്രതിനിധികൾ പറയുന്നു.

ഓൺലൈൻ ബുക്കിങ് സൈറ്റുകളിലൂടെ ടിക്കറ്റുകൾക്ക് ടാക്സ് ഉൾപ്പെടെ അധിക തുക നൽകേണ്ടതിനാൽ ഗിരിജാ തീയേറ്ററിലെ ടിക്കറ്റ് ബുക്കിങ് വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മാറ്റിയത് മുതലാണ് തീയേറ്റർ ഉടമയായ ഗിരിജ സൈബർ ആക്രമണം നേരിട്ട് തുടങ്ങിയത്. ടിക്കറ്റ് ബുക്കിങ്ങിന് ഉപയോഗിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ റിപ്പോർട്ട് ചെയ്ത് പല തവണ പൂട്ടിച്ചു. വാട്സ് ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു. ഏത് സിനിമയാണ് തിയേറ്ററിൽ കളിക്കുന്നതെന്ന് ജനങ്ങളിലേക്കെത്തിക്കാൻ ഒരു മാർ​ഗവുമില്ലാതെ ആയതോടെയാണ് ഗിരിജ ഫിയോക്കിനെ സമീപിച്ചത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?