ENTERTAINMENT

നടിമാരെ മോശമായി ചിത്രീകരിക്കുന്നു; യൂട്യൂബേഴ്‌സിന് നിയന്ത്രണരേഖ വരച്ച് നിര്‍മാതാക്കളുടെ സംഘടന

വെബ് ഡെസ്ക്

യൂട്യൂബേഴ്‌സിനെ നിയന്ത്രിക്കാനുള്ള തീരുമാനവുമായി സിനിമാ നിര്‍മാതാക്കളുടെ സംഘടന(കെഎഫ്പിഎ). സിനിമാ പരിപാടികള്‍ കവര്‍ ചെയ്യണമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കെഎഫ്പിഎ പുറത്തിറക്കിയ സര്‍ക്കുലറിൽ വ്യക്തമാക്കുന്നു. ഒരു നിയന്ത്രണവുമില്ലാ, സിനിമയെ ദോഷകരമായി ബാധിക്കുന്ന യൂട്യൂബേർസിൻ്റെ പ്രവർത്തനത്തിന് മേൽ ജാഗ്രത വേണമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

സിനിമ സംബന്ധിച്ച് പ്രമോഷൻ ഉൾപ്പടെയുള്ള എല്ലാ പരിപാടികൾക്കും പങ്കെടുക്കാനുള്ള ഓൺലൈൻ മീഡിയയുടെ മാനദണ്ഡങ്ങളും കെഎഫ്പിഎ പുറത്തിറക്കി. സിനിമാ നിർമ്മാതാവുമായി ചേർന്ന് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ഉദയം രജിസ്ട്രേഷൻ എടുക്കണം, സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് നിർബന്ധമായും ജിഎസ്ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാൻ നമ്പർ എന്നിവ ഉണ്ടായിരിക്കണം, സ്ഥാപനത്തിന്റെ ലോഗോ, ട്രെയ്ഡ് മാർക്ക് എന്നിവ രജിസ്റ്റർ ചെയ്തിരിക്കണം, കമ്പനിയുടെ സ്വഭാവം പ്രൊപ്രൈറ്റർ/പാർട്ടണർ/ഡയറക്ടർ എന്നിവരുടെ വിശദാംശങ്ങൾ നൽകണം, സിനിമാവ്യവസായത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പിആർഒയുടെ കവറിംഗ് ലറ്റർ ഹാജരാക്കണം, ഒന്നിൽ കൂടുതൽ ചാനലുകൾ ഒരു കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിൻ്റെ വിശദാംശങ്ങൾ നൽകണം എന്നിവയാണ് കെഎഫ്പിഎയുടെ മാനദണ്ഡങ്ങൾ.

മാനദണ്ഡങ്ങൾ അടങ്ങിയ അപേക്ഷ ജൂലായ് 20നുള്ളിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഓഫീസിൽ സമർപ്പിക്കണമെന്നാണ് ജനറൽ സെക്രട്ടറി ബി രാഗേഷ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. പരിപാടിക്കെത്തുന്നവരെ മോശമായി ചിത്രീകരിക്കുന്നെന്ന നടിമാരുടെ പരാതിയിലാണ് നിര്‍മാതാക്കളുടെ നടപടി.

പറന്നുയരാന്‍ ഒരുങ്ങി 'എയര്‍ കേരള'; മലയാളി വ്യവസായികളുടെ വിമാനക്കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കി കേന്ദ്രം

'ട്രംപിനെ വീഴ്ത്താന്‍ മികച്ചവന്‍ ഞാന്‍ തന്നെ'; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറില്ലെന്ന് ബൈഡന്‍

എത്യോപ്യ കഴിഞ്ഞാല്‍ ഗാസ; നടക്കുന്നത് നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ നരഹത്യ

'ഭിന്നശേഷിക്കാരെ പരിഹസിക്കരുത്'; മാധ്യമങ്ങളോടും സിനിമാക്കാരോടും സുപ്രീംകോടതി, മാര്‍ഗനിര്‍ദേശം പുറത്തിറക്കി

'ഞാന്‍ അസം ജനതയുടെ പടയാളി'; അസമിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി