ENTERTAINMENT

പുരസ്കാര നിർണയത്തിൽ സമ്മർദമോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ല; വിവാദം തള്ളി ചലച്ചിത്ര അക്കാദമി

സാംസ്കാരിക വകുപ്പ് മന്ത്രിയെ നിലപാട് അറിയിച്ച് ചലച്ചിത്ര അക്കാദമി

ഗ്രീഷ്മ എസ് നായർ

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലോ, സമ്മർദമോ, സ്വാധീനമോ ഉണ്ടായിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി. അർഹരായവർക്ക് തന്നെയാണ് പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളതെന്നും വിധി നിർണയത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും അക്കാദമി സെക്രട്ടറി സാംസ്കാരിക വകുപ്പ് മന്ത്രിയെ അറിയിച്ചു

പുരസ്കാര നിർണയത്തിൽ ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടൽ ആരോപിച്ച് സംവിധായകൻ വിനയൻ, മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകിയതിന് പിന്നാലെയാണ് അക്കാദമി സർക്കാരിനെ നിലപാട് അറിയിച്ചത്.

മൂന്നുഘട്ടങ്ങളിലായി നടന്ന വിധി നിർണയത്തിൽ ജൂറി അംഗങ്ങളുടെ തീരുമാനങ്ങൾ അന്തിമമായിരുന്നു. അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയിൽ മറ്റാർക്കും ഇടപെടാൻ അവസരമുണ്ടായിട്ടില്ലെന്നും പുരസ്കാര നിർണയ ചട്ടങ്ങൾ പാലിച്ചാണ് ജേതാക്കളെ കണ്ടെത്തിയതെന്നും അക്കാദമി അധികൃതർ സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.

അതേസമയം അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ നൽകിയ പരാതി സർക്കാരിന്റെ പരിഗണനയിലാണ്

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്