ENTERTAINMENT

ഓ മൈ ഗോഡ് 2 വിന് വീണ്ടും സെൻസർ കുരുക്ക്; അക്ഷയ് കുമാർ കഥാപാത്രത്തിൻ്റെ പേര് മാറ്റണമെന്ന് നിർദ്ദേശം

ട്രെയിലറിന് യുഎ സര്‍ട്ടിഫിക്കറ്റ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

അക്ഷയ് കുമാര്‍ നായകവേഷത്തില്‍ എത്തുന്ന ഓഎംജി 2 വിന്റെ ട്രെയിലറിന് യുഎ സര്‍ട്ടിഫിക്കേറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിൽ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നും ചില സീനുകള്‍ കട്ട് ചെയ്യണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. ചിത്രത്തില്‍ അക്ഷയ് കുമാര്‍ ഭഗവാന്‍ ശിവന്റെ പ്രതിരൂപമായാണ് എത്തുന്നത്.

അതേസമയം ചിത്രത്തിന് എ സർട്ടിഫിക്കേഷനാണ് നൽകിയിരിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസവും മതവും കൈകാര്യം ചെയ്യുന്ന സിനിമ മത വികാരങ്ങളെ വൃണപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇരുപതോളം രം​ഗങ്ങൾ നീക്കം ചെയ്യാനും ബോർഡ് നിർദേശിച്ചിരുന്നു.

അതേസമയം, ലൈംഗിക വിദ്യഭ്യാസത്തെ കുറിച്ചുള്ള വിവരം എല്ലാ പ്രായത്തിലുമുള്ള ആളുകളും കാണണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ആവശ്യം. സിനിമയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ചിത്രത്തെ ബാധിക്കുമെന്നും അവര്‍ പറയുന്നു. അതുകൊണ്ട് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിയമ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാക്കള്‍.

അതിനാൽ തന്നെ റിലീസ് തിയതിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും സിനിമ വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റ് 11നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. സിനിമയുടെ റിലീസ് തിയതി മാറ്റാനിടയുള്ളത്തിനാൽ ട്രെയിലർ എത്താനും വൈകും . ഓഎംജി 2വിന്റെ ടീസര്‍ ഇപ്പോഴും തീയേറ്ററുകളില്‍ 'സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുന്നു' എന്ന അറിയിപ്പോടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്

ഓഎംജി 2വിൻ്റെ ടീസര്‍ വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. റെയില്‍വേ വാട്ടര്‍ പൈപ്പില്‍ നിന്ന് വരുന്ന വെള്ളം ഉപയോഗിച്ച് ശിവനെ അഭിഷേകം ചെയ്യുന്ന രംഗം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടികാട്ടി സാമൂഹ്യ മാധ്യമത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചിത്രത്തിന് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ബോര്‍ഡ് വിസമ്മതിക്കുകയും റിവ്യൂ കമ്മിറ്റിയ്ക്ക് അയക്കുകയുമായിരുന്നു.

അമിത് റായ് സംവിധാനം ചെയ്യുന്ന ഓഎംജി 2 അധാവ ഓ മൈ ഗോഡ് 2വില്‍ അക്ഷയ് കുമാറിനൊപ്പം പങ്കജ് ത്രിപാഠി, അരുണ്‍ ഗോവില്‍, ഗോവിന്ദ് നാംദേവ്, യാമി ഗൗതം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക, ലീഡ് അറുപതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം