മലയാള സിനിമകളുടെ ഒടിടി റിലീസിന് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ഫിലിം ചേംബർ തീരുമാനം. തീയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിക്ക് നൽകാനാകൂ എന്നാണ് പുതിയ വ്യവസ്ഥ. നേരത്തെ ഇത് 30 ദിവസമായിരുന്നു. എന്നാൽ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ ചിത്രം ഒടിടിയിലെത്തുന്നതിനാൽ തീയേറ്ററുകളിൽ പ്രേക്ഷകർ കുറയുന്നെന്ന വിലയിരുത്തലിലാണ് ഫിലിം ചേംബർ തീരുമാനം
മുൻകൂട്ടി ധാരണാപത്രം ഒപ്പുവച്ച ചിത്രങ്ങൾക്ക് ഇളവ് അനുവദിക്കും . നിലവിൽ എലോൺ അടക്കം തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് നേരത്തെ തന്നെ കരാർ ആയതാണ്
തീയേറ്ററിൽ നിന്നുള്ള പ്രതികരണമെടുക്കൽ അനുവദിക്കേണ്ടെന്നും ഫിലിം ചേംബർ തീരുമാനിച്ചു. സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ട് പിന്നാലെ പ്രചരിപ്പിക്കുന്ന പ്രതികരണ വീഡിയോ കളക്ഷനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനം . കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ യോഗത്തിലാണ് ധാരണ