ENTERTAINMENT

'ഭാവങ്ങള്‍ കൊണ്ട് ചിരിപ്പിക്കാന്‍ കഴിവുള്ള കലാകാരന്‍'; ഇന്നസെൻ്റെന്നാല്‍ അത്ഭുതമെന്ന് ജിതേഷ് പിള്ള

വെബ് ഡെസ്ക്

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനും എംപിയുമായിരുന്ന ഇന്നസെന്റിനെ കുറിച്ചുള്ള സ്മരണകള്‍ പങ്കുവച്ചിരിക്കുകയാണ് ഫിലിംഫെയര്‍ മാഗസിനിന്റെ എഡിറ്ററും മലയാളിയുമായ ജിതേഷ് പിള്ള. ഇന്നസെന്റെന്ന കലാകാരന്‍ മലയാള സിനിമയ്ക്ക് എന്തായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിനയ മികവ് എത്രത്തോളം വലുതായിരുന്നുവെന്നും മനസ്സിലാക്കാന്‍ ജിതേഷ് പിള്ളയുടെ വാക്കുകള്‍ മതിയാകും. ഇന്‍സ്റ്റഗ്രാമിലാണ് ഹാസ്യ സാമ്രാട്ടിന് ആദരാഞ്ജലി നേര്‍ന്ന് കൊണ്ടുള്ള കുറിപ്പ് ജിതേഷ് പിള്ള പങ്കുവെച്ചത്.

ഇൻസ്റ്റഗ്രാം പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ-

''ഇന്നസെന്റിന്റെ സൃഷ്ടികളെ ഒരു ഹാസ്യ നടന്റെ സൃഷ്ടികളായി ചുരുക്കുന്നത് അദ്ദേഹത്തിന്റെയും നമ്മളുടെയും വിലയിരുത്തലുകളെ നിസ്സാരവത്കരിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുമ്പോഴെല്ലാം നിങ്ങളുടെ മുഖത്ത് സ്വാഭാവികമായി ഒരു പുഞ്ചിരി കടന്നു വരുന്നു. അതൊരു സമ്മാനമാണ്. എന്നാല്‍ ആ ഹാസ്യത്തിന് അപ്പുറത്തേയ്ക്ക് നോക്കുകയാണെങ്കില്‍, അദ്ദേഹത്തിനെ ഒരു നീചനും ദുഷ്ടനും മോശക്കാരനായും ഏറെ തമാശക്കാരനും ഒക്കെയായി കാണാന്‍ സാധിക്കും.

കടുത്ത സംഭാഷണങ്ങള്‍ കൊണ്ട് ആളുകള്‍ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ വെറും നിശബ്ദതയിലൂടെയും ഒറ്റ വരികളിലൂടെയും പറഞ്ഞ് വച്ചിട്ടുണ്ട് അദ്ദേഹം. ഒറ്റ വരികള്‍ അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും കെപിഎസ്സി ലളിത എന്നിവരായിരുന്നു ഇന്നസെന്റുമായി ചേര്‍ന്ന് മനോഹരമായ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. പൊന്‍മുട്ടയിടുന്ന താറാവ്, ഗോഡ്ഫാദര്‍, മണിച്ചിത്രത്താഴ്, മൈ ഡിയര്‍ മുത്തച്ഛന്‍, ഗജകേസരിയോഗം തുടങ്ങിയ സിനിമകളില്‍ ഇന്നസെന്റ് സഹനടന്മാര്‍ക്ക് എത്ര മനോഹരമായാണ് ഊര്‍ജം പകരുന്നതെന്ന് നമുക്ക് കാണാന്‍ സാധിക്കുമെന്നും ജിതേഷ് പറയുന്നു.

കിലുക്കത്തിലെ ഇന്നസെന്റിന്റെയും തിലകന്റെയും മത്സരിച്ചുള്ള പ്രകടനത്തെ കുറിച്ചും തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ജിതിന്‍ പിള്ള പറയുന്നുണ്ട്. കിലുക്കം പോലുള്ള സിനിമകളില്‍ ഇരുവര്‍ക്കുമിടയിലുള്ള ബന്ധം വളരെ രസകരമാണ്. ആ സൗഹൃദം തികഞ്ഞ തയ്യാറെടുപ്പുകളിലൂടെയും അഭിനയകലയെ കുറിച്ചുള്ള ആഴത്തിലുള്ള അറിവില്‍ നിന്നും ഉണ്ടായതാണ്. സെറ്റില്‍ അവരുടെ അഭിനയം എളുപ്പമായും മെച്ചപ്പെട്ടതായും തോന്നിയേക്കാം. എന്നാല്‍ ഇത് എളുപ്പമായി തോന്നിയിട്ടുണ്ടെങ്കില്‍ അതവര്‍ക്ക് കഠിനാധ്വാനത്തോടൊപ്പം കൃത്യമായ ധാരണയുമുള്ളതിനാലാണ്. അതുകൊണ്ട് തന്നെയാണ് എഴുതി വച്ച വാക്കുകളേക്കാളും മികച്ചതായി അവരുടെ അഭിനയം മാറുന്നത്. നല്ല തിരക്കഥകള്‍ ഇവരുടെ പ്രകടനത്തെ കൂടുതല്‍ മികച്ചതാക്കുന്നു.

ഒരു കലാകാരനുള്ള ഏറ്റവും വലിയ ആദരവിലൊന്ന് അദ്ദേഹം എത്രയോ പേരാല്‍ അനുകരിക്കപ്പെടുന്നതാണ്. അദ്ദേഹത്തിന്റെ തൃശ്ശൂര്‍ ഭാഷാ ശൈലിയിലൂടെ നന്നായി പണം സമ്പാദിക്കുന്ന എത്രയോ മിമിക്രി കലാകാരന്‍മാരുണ്ടായി. ചില നഷ്ടങ്ങള്‍ മറ്റുള്ളവയേക്കാളും ആഴമേറിയതും വ്യക്തിപരവുമാണെന്ന് തോന്നുന്നത് ഇങ്ങനെയൊക്കെയാണ്, ഇന്നസെന്റിന് ആദരാഞ്ജലി നേര്‍ന്നു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്