ENTERTAINMENT

മേളയുടെ ആറാം ദിനത്തിൽ 66 ചിത്രങ്ങൾ; നൻപകൽ നേരത്ത് മയക്കത്തിന്റെ അവസാന പ്രദർശനം

ചെല്ലോ ഷോ, അറിയിപ്പ്, ടോറി ആൻഡ് ലോകിത എന്നിവയുടെയും അവസാന പ്രദർശനം ഇന്ന്

വെബ് ഡെസ്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മത്സര ചിത്രം നൻപകൽ നേരത്തു മയക്കത്തിന്റെ അവസാന പ്രദർശനമടക്കം 66 ചിത്രങ്ങളാണ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് പ്രദർശനത്തിനുള്ളത്. ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷയായ ചെല്ലോ ഷോ, ബ്രസീലിയൻ ചിത്രം കോർഡിയലി യുവേഴ്‌സ്, 99 മൂൺസ്, സ്പാനിഷ് ചിത്രം പ്രിസൺ 77, മഹേഷ് നാരായണൻ ചിത്രം അറിയിപ്പ്, ഫിറാസ് ഖൗരിയുടെ ടുണീഷ്യൻ ചിത്രം ആലം, അവർ ഹോം തുടങ്ങിയവയുടെ അവസാന പ്രദർശനവും ഇന്നു തന്നെ. മേളയുടെ ഉദ്‌ഘാടന ചിത്രമായിരുന്ന ദാര്‍ദന്‍ ബ്രദേഴ്‌സ്‌ ചിത്രം ടോറി ആൻഡ് ലോകിതയുടെയും അവസാന പ്രദർശനം ഇന്നാണ്.

ലൈംഗികത, അക്രമം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അലഹാന്ദ്രോ ജോഡ്രോവ്സ്കി സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ദി ഹോളി മൗണ്ടെന്റെ ഏക പ്രദർശനവും ഇന്നുണ്ട്. 1973 ൽ പുറത്തിറങ്ങിയ ചിത്രം സർറിയൽ സിനിമ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂറി ഫിലിംസിൽ പ്രദർശിപ്പിക്കുന്ന വീറ്റ് ഹെൽമർ ചിത്രം ദ ബ്രായുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും.

ജി എസ് പണിക്കറിനു പ്രണാമം അർപ്പിച്ച് ഏകാകിനിയുടെ പ്രദർശനം നിളയിൽ 5:45നുണ്ടാകും. സനൽ കുമാർ ചിത്രം വഴക്ക്, സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ആണ്, ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും എന്നീ ചിത്രങ്ങൾ ഉൾപ്പെടെ ഒൻപത് മലയാള ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനുണ്ട്. മിക്ക ചിത്രങ്ങളുടെയും അവസാനഘട്ട പ്രദർശനങ്ങളായതോടെ തീയേറ്ററുകളിലെല്ലാം വലിയ തിരക്കാണ്. ആദ്യ ദിനം മുതലുള്ള തിരക്ക് അഞ്ചുദിവസവും തുടർന്നു എന്നുള്ളതാണ് ഇക്കുറി മേളയെ വ്യത്യസ്തമാക്കുന്നത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ