ENTERTAINMENT

മേളയിൽ ഇന്ന് മത്സര വിഭാഗത്തിലെ നാല് ചിത്രങ്ങൾ; മേള ഏറ്റെടുത്ത് ചലച്ചിത്ര പ്രേമികൾ

അറ്റ്‌ലസ് രാമചന്ദ്രനുള്ള ശ്രദ്ധാഞ്ജലിയായി ഭരതൻ ചിത്രം വൈശാലിയുടെ പ്രദർശനവും ഇന്ന് നടക്കും

വെബ് ഡെസ്ക്

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തിൽ മത്സരവിഭാഗത്തിലെ നാല് ചിത്രങ്ങളടക്കം 64 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. ബൊളീവിയയിലെ മലയോര പ്രദേശത്ത്‌ താമസിക്കുന്ന ദമ്പതികളുടെ കഥ പറയുന്ന 'ഉതമ', ഫിറാസ് ഖൗരി സംവിധാനം ചെയ്ത ടുണീഷ്യൻ ചിത്രം 'ആലം', മൈക്കൽ ബോറോഡിന്റെ റഷ്യൻ ചിത്രം 'കൺവീനിയൻസ് സ്റ്റോർ' ഐഡൻ ഹേഗുൽ സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം 'കൺസേൺഡ് സിറ്റിസൺ' എന്നിവയാണ് മത്സരവിഭാഗ ചിത്രങ്ങൾ.

ലോകസിനിമ വിഭാഗത്തിൽ ലിയോൺ പ്രുഡോവ്സ്‌കിയുടെ മൈ നെയ്ബർ അഡോൾഫ്, പ്രക്ഷുബ്‌ധമായ ഒരു അച്ഛൻ മകൾ ബന്ധത്തിന്റെ കഥ പറയുന്ന വാലെന്റിന മൗറേൽ ചിത്രം ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്, പലസ്തീൻ ചിത്രം ബിറം തുടങ്ങിയ 29 സിനിമകളാണ് പ്രദർശിപ്പിക്കുക. തത്സമയ പശ്ചാത്തല സംഗീതത്തോടെ അവതരിപ്പിക്കുന്ന ദി പാർസൺസ് വിഡോ, അലഹാന്ദ്രോ ജോഡ്രോവ്സ്കിയുടെ ദി മോൾ എന്നിവയും പ്രദർശനത്തിനുണ്ട്.

ആദ്യ രണ്ടുദിനങ്ങളിലും നിറഞ്ഞ സദസിലായിരുന്നു ചിത്രങ്ങളുടെ പ്രദർശനം . പ്രദർശനമുള്ള എല്ലാ തീയേറ്ററുകളിലും വലിയ പ്രേക്ഷകപങ്കാളിത്തമാണുള്ളത്.

നിശാഗന്ധിയിൽ ഇന്ന് രണ്ടു ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. റൊമേനിയൻ ചിത്രം ആർ എം എൻ, അമേരിക്കൻ ചിത്രം ദ വെയ്ൽ . നിശാഗന്ധിയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് റിസർവേഷൻ ഇല്ലെന്നതും പ്രത്യേകതയാണ്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ