Ponniyin Selvan 
FILM NEWS

വിസ്മയിപ്പിക്കാന്‍ മണിരത്നം; 'പൊന്നിയിൻ സെൽവന്‍' ടീസർ പുറത്ത്

ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് തിയേറ്ററുകളിലെത്തും

വെബ് ഡെസ്ക്

മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവന്റെ' ടീസര്‍ പുറത്ത്. കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലുള്ള ടീസറുകളാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.മലയാളം പതിപ്പ് മോഹന്‍ലാലും തമിഴ് പതിപ്പ് സൂര്യയും ഹിന്ദി പതിപ്പ് അമിതാബ് ബച്ചനും തെലുങ്ക് പതിപ്പ് മഹേഷ് ബാബുവും കന്നഡ പതിപ്പ് രക്ഷിത് ഷെട്ടിയുമാണ് പുറത്തിറക്കിയത്.

ഐശ്വര്യ റായ്, വിക്രം, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളികളുടെ പ്രിയതാരം ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Ponniyin Selvan

ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് റഹ്മാനാണ്. പത്താം നൂറ്റാണ്ടില്‍ ചോളഭരണ കാലത്ത് ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങളെ കുറിച്ച് രണ്ട് വര്‍ഷത്തോളം പഠനം നടത്തിയ ശേഷമാണ് അദ്ദേഹം ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമിനാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ