FILM NEWS

ഇടവേളക്ക് ശേഷം അഭിനയരംഗത്തേക്ക് അൽഫോൺസ് പുത്രൻ; സന്തോഷം പങ്കുവെച്ച് അരുൺ വൈഗ

ഗോളം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സജീവ് നായകനാവുന്ന ചിത്രം കൂടിയാണിത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇടവേളക്ക് ശേഷം സംവിധായകൻ അൽഫോൺസ് പുത്രൻ അഭിനയരംഗത്തേക്ക് എത്തുന്നു. സംവിധായകൻ അരുൺ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് അൽഫോൺസ് പുത്രൻ വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്.

നേരത്തെ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം, നേരം, ഗോൾഡ് എന്നീ ചിത്രങ്ങളിൽ അൽഫോൺസ് പുത്രൻ അഭിനയിച്ചിരുന്നു. അരുൺ തന്നെയാണ് അൽഫോൺസ് തന്റെ ചിത്രത്തിലൂടെ അഭിനേതാവ് ആകുന്നതായി പ്രഖ്യാപിച്ചത്.

എഡിറ്റിങ് കൊണ്ടും ഡയറക്ഷൻ കൊണ്ടും അത്ഭുതപ്പെടുത്തിയ മനുഷ്യനാണ് അൽഫോൺസ് പുത്രൻ എന്നും നിരന്തരമായ എന്റെ ശ്രമത്തിന്റെ ഫലമായിട്ടാണ് തന്റെ പടത്തിൽ അൽഫോൺസ് അഭിനയിക്കാൻ എത്തിയതെന്നും അരുൺ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

ഒരുപാട് നാൾ അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമയുടെ ഒരുപാട് അനുഭവങ്ങൾ, പുതിയ പുതിയ കാര്യങ്ങൾ അങ്ങനെ കുറെ ഞങ്ങൾ സംസാരിച്ചുവെന്നും അരുൺ വൈഗ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഗോളം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സജീവ് നായകനാവുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മഞ്ജു പിള്ള, സംഗീത എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സിനോജ് പി അയ്യപ്പനും സംവിധായകൻ അരുൺ വൈഗയും ചേർന്നാണ്. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ