Google
FILM NEWS

സസ്പെൻസും ദുരൂഹതകളും നിറച്ച് "കൂമൻ" ട്രെയ്‌ലർ : ചിത്രം നവംബർ നാലിന് തീയേറ്ററുകളിൽ

ചിത്രത്തിൽ ആസിഫ് അലി പ്രധാന കഥാപാത്രമായി എത്തുന്നു

വെബ് ഡെസ്ക്

ജീത്തു ജോസഫ് - ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം കൂമന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, ജയസൂര്യ, ടൊവിനോതോമസ്, ഉണ്ണി മുകുന്ദൻ, ആന്റണി വർഗീസ്, അപർണ്ണ ബാലമുരളി, നമിത പ്രമോദ്, അനുശ്രി, ശിവദ, അനു സിത്താര തുടങ്ങിയവരുടെ ഒഫീഷ്യൽ ഫെയിസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. ചിത്രം നവംബർ നാലിന് തീയേറ്ററുകളിൽ എത്തും.

ദൃശ്യം 2, 12th മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂമൻ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് "കൂമൻ" നിർമിച്ചിരിക്കുന്നത്. കെ ആർ കൃഷ്ണകുമാറാണ് കൂമന്റെ രചന നിർവഹിച്ചിരിക്കുന്നത്. കെ ആർ കൃഷ്ണകുമാറിനൊപ്പമുള്ള ജിത്തു ജോസഫിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്.

ആസിഫ് അലിക്കൊപ്പം രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി , അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൽ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കേരള - കർണാടക അതിർത്തിയിലെ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കാർക്കശ്യക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും തുടർന്ന് സ്ഥലത്ത് നടക്കുന്ന അസാധാരണ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ സഹനിർമ്മാണം ജയചന്ദ്രൻ കള്ളടത്ത് ആണ്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം രാജീവ്കോവിലകം ആണ്. സംഗീതം: വിഷ്ണു ശ്യാമും ഗാനങ്ങൾ വിനായക് ശശികുമാറും.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും