FILM NEWS

അരുണ്‍ ഗോപി-ദിലീപ് കൂട്ടുകെട്ട് വീണ്ടും ; ചിത്രീകരണം നാളെ തുടങ്ങും

രാമലീല പുറത്തിറങ്ങി അഞ്ച് വര്‍ഷം തികയുന്ന ദിവസമാണ് രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്

വെബ് ഡെസ്ക്

രാമലീലയ്ക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും നടന്‍ ദിലീപുമൊന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. രാമലീല പുറത്തിറങ്ങി അഞ്ച് വര്‍ഷം തികയുന്ന നാളെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. എന്നാല്‍ ഇത് യാദൃച്ഛികം മാത്രമാണെന്നും മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നും സംവിധായകന്‍ അരുണ്‍ ഗോപി ദ ഫോര്‍ത്തിനോട് പറഞ്ഞു.

തെന്നിന്ത്യന്‍ താരം തമന്ന ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. തമിഴ് ചലച്ചിത്ര താരം ശരത് കുമാര്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം രാജസ്ഥാനിലെ ഉദയ്പൂര്‍, അഹമ്മദാബാദ്, മുംബൈ തുടങ്ങി കേരളത്തിന് അകത്തും പുറത്തുമായി 100 ദിവസങ്ങള്‍ കൊണ്ട് പൂർത്തിയാക്കും.

ദിലീപിനെ നായകനാക്കി സംവിധായകന്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു രാമലീല. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാവുന്നതിന് പിന്നാലെയാണ് നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായത്, ഇതിനു പിന്നാലെ ചിത്രത്തിന്റെ റിലീസും പ്രതിസന്ധിയിലായിരുന്നു. ബഹിഷ്‌കരണാഹ്വാനത്തിനിടെ തിയറ്ററിലെത്തിയ ചിത്രം പക്ഷേ വലിയ വിജയമായി. വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് കലയെ കലയായും സിനിമയെ സിനിമയായും വ്യക്തിജീവിതത്തെ വ്യക്തിജീവിതമായും കണക്കാക്കാന്‍ കഴിയുന്ന പ്രബുദ്ധരായ പ്രേക്ഷകരുള്ള നാടാണ് കേരളം എന്ന് സംവിധായകന്‍ അരുണ്‍ ഗോപി ദ ഫോര്‍ത്തിനോട് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ