സിനിമാ നിർമ്മാതാവ് ജയ്സണ്‍ എളംകുളത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പള്ളി നഗർ സൗത്തിലെ അപ്പാർട്ട്മെന്റിന്റിലെ ബെഡ്റൂമിൽ തറയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സൂചന. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
ജമുനാ പ്യാരി, ലവകുശ, ശൃംഗാരവേലൻ, ഓർമ്മയുണ്ടോ ഈ മുഖം എന്നീ സിനിമകളുടെ നിർമാതാവാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗമാണ്. ആർ ജെ ക്രിയേഷൻസ് എന്ന ഫിലിം പ്രൊഡ്യൂസർ ഉടമയായ ജയ്സണ്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജറായിട്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ റുബീന. മകൾ പുണൃ. ഇരുവരും വിദേശത്താണ്.