ഗൗരി കിഷനും ഷേര്‍ഷാ ഷെരീഫും 
FILM NEWS

ലിറ്റില്‍ മിസ് റാവുത്തര്‍: ഗൗരി കിഷന്റെ പ്രണയ ജോഡിയാര്; സസ്പെന്‍സിന് വിരാമിട്ട് വീഡിയോ

ഉയരമുള്ള ആണും ഉയരം കുറഞ്ഞ പെണ്ണും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുകയെന്ന് ടീസര്‍ സൂചിപ്പിച്ചിരുന്നു

വെബ് ഡെസ്ക്

ഉയരമുള്ള ആണും ഉയരം കുറഞ്ഞ പെണ്ണും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന ലിറ്റില്‍ മിസ് റാവുത്തറിലെ നായകനാരെന്ന സസ്പെന്‍സ് അവസാനിക്കുന്നു. ഗൗരി കിഷന്‍ നായികയാകുന്ന റൊമാന്റിക്ക് മ്യൂസിക്കല്‍ ലിറ്റില്‍ മിസ് റാവുത്തറില്‍ നവാഗതനായ ഷേര്‍ഷാ ഷെരീഫ് നായകനായി എത്തും. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ നായകന്‍ ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഒരു വീഡിയോ വഴിയാണ് ഇപ്പോള്‍ നായകനെ വെളിപ്പെടുത്തിയിരിക്കുന്നത്.

നവാഗതനായ വിഷ്ണു ദേവാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍ സംവിധാനം ചെയ്യുന്നത്, നായകനാകുന്ന ഷേര്‍ഷ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. 96ന് ശേഷം ഗോവിന്ദും ഗൗരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഉയരമുള്ള ആണും ഉയരം കുറഞ്ഞ പെണ്ണും തമ്മിലുള്ള മനോഹരമായ പ്രണയകഥയാണ് ചിത്രം പറയുകയെന്ന് ടീസര്‍ സൂചിപ്പിച്ചിരുന്നു

ഉയരം കുറഞ്ഞ ഒരു വ്യക്തിക്ക് ഉയരമുള്ള പങ്കാളിയുമായി ജീവിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളാണ് ഗൗരിയിലൂടെയും ഷേര്‍ഷയിലൂടെയും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ഉയര വ്യത്യാസമുള്ള ദമ്പതികള്‍ക്കായി സമൂഹ മാധ്യമത്തില്‍ ആകര്‍ഷകമായ ക്യാമ്പയിനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. സമാനരായ ആളുകളോട് പങ്കെടുക്കാന്‍ ആവശ്യപെടുകയും ചെയ്യുന്ന ക്യാമ്പയിനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. ഈ റീല്‍ ചലഞ്ച് ജനങ്ങള്‍ക്കിടയില്‍ ഏറെ ആകാംഷ നിറച്ചിരുന്നു.

ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും, ടിറ്റോ പി തങ്കച്ചനും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീത് പ്രതാപ് ചിത്രസംയോജനവും, ലൂക്ക് ജോസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കലാസംവിധായകന്‍ മഹേഷ് ശ്രീധറും വസ്ത്രാലങ്കാരം തരുണ്യ വി.കെയുമാണ്. ചിത്രം താമസിയാതെ തീയേറ്ററുകളിലെത്തും.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം