FILM NEWS

'കം ബാക്ക്' ഇന്ത്യനോ 'ഗോ ബാക്ക്' ഇന്ത്യനോ? ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ത്യൻ 2 വിന്റെ ആദ്യ പ്രദർശനം കഴിയുമ്പോൾ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾ നിറയുകയാണ്. 28 വർഷങ്ങൾക്ക് ശേഷമാണ് തമിഴിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഇന്ത്യന് രണ്ടാം ഭാഗം ഒരുങ്ങിയിരിക്കുന്നത്.

കമൽഹാസൻ സേനപതിയെന്ന ഇന്ത്യൻ ആയി വീണ്ടും എത്തുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെ നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.

ചിത്രത്തിനെ വിമർശിച്ചും പിന്തുണച്ചും എത്തുന്ന കമന്റുകൾക്കിടയിൽ സിനിമയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നവരും ഉണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക്, മനോബാല എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

ഇന്ത്യൻ 2 വിന്റെ അവസാനം ഇന്ത്യൻ 3 യുടെ ട്രെയ്‌ലറും കാണിക്കുന്നുണ്ട്. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരനുമാണ് ഇന്ത്യൻ 2 നിർമിച്ചത്. ബി ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ എന്നിവരാണ് ചിത്രത്തിന്റെ രചന.

ഷങ്കറിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ. സിദ്ധാർഥ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ. സൂര്യ, ബോബി സിംഹ തുടങ്ങിയവരാണ് ഇന്ത്യൻ 2 വിൽ എത്തുന്ന മറ്റു താരങ്ങൾ.

ഇന്ത്യൻ 2 വിന്റെ ആദ്യ പ്രദർശനത്തിന് പിന്നാലെയെത്തിയ പ്രതികരണങ്ങളിൽ ചിലത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ