കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തിന്റെ ഓര്‍മകളുമായി ജൂഡ് ആന്റണി ചിത്രം 2018 ന്റെ ടീസര്‍. ചരിത്രത്തില്‍ അന്നുവരെ നേരിടാത്ത പ്രളയത്തെ അതിജീവിച്ച മലയാളികളുടെ കഥ വൈകാരികമായ പശ്ചാത്തലത്തിലൂടെ പറയുകയാണ് 2018. വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. 'എവരി വണ്‍ ഈസ് എ ഹീറോ 'എന്ന ടാഗ് ലൈനും സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്.
'എവരി വണ്‍ ഈസ് എ ഹീറോ 'എന്ന ടാഗ് ലൈനും സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്.
ഓരോ മലയാളിയുടെയും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ. ഈ സിനിമയുടെ ഭാഗമായതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു എന്ന കുറിപ്പിനൊപ്പമായിരുന്നു നടനും, ഗായകനുമായ വിനീത് ശ്രീനിവാസന് ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ചത്. വികാരപരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ഉള്ളതാണ് ചിത്രം എന്ന സൂചന നല്‍കുന്നതാണ് ടീസര്‍.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്ന് പുറത്തിറക്കിയിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്, ലാല്‍, നരേന്, സുധീഷ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളത്തിലെ യുവ എഴുത്തുകാരന് അഖില്‍ പി ധര്‍മ്മജനും ചിത്രത്തിന്റെ എഴുത്തില്‍ പങ്കാളിയാകുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയാണ് പ്രൊഡക്ഷന്‍ ബാനര്‍. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മോഹന്‍ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രസംയോജനം- ചാമന് ചാക്കോ.
സംഗീതം നോബിന് പോളും വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങും നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈന്‍ പ്രൊഡ്യൂസര്‍- ഗോപകുമാര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്- ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടര്‍- സൈലക്സ് അബ്രഹാം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങള്‍- സിനറ്റ് സേവ്യര്‍. വി എഫ് എക്സ്- മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്. ടൈറ്റില്‍ ഡിസൈന്‍- ആന്റണി സ്റ്റീഫന്‍. ഡിസൈന്‍സ് - എസ്തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.