FILM NEWS

കീര്‍ത്തി സുരേഷ്, നാനി ചിത്രം 'ദസ്‌റ'യുടെ ടീസര്‍ പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ വില്ലൻ

വെബ് ഡെസ്ക്

കീര്‍ത്തി സുരേഷ്, നാനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്യുന്ന ചിത്രം 'ദസറ' യുടെ ടീസര്‍ പുറത്തിറങ്ങി. എസ്എസ് രാജമൗലി, ഷാഹിദ് കപൂര്‍, ധനുഷ്, ദുല്‍ഖര്‍ സല്‍മാന്‍, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. മലയാളി താരം ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ വില്ലൻ.

ശ്രീകാന്ത് ഒഡേലയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ദസ്‌റ എന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നാനിയുടെ അതിഗംഭീര പ്രകടനം തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. അത്യുഗ്രന്‍ ഫൈറ്റ് രംഗങ്ങളോടെ വമ്പന്‍ മേക്കോവറുമായാണ് ചിത്രത്തിൽ നാനി എത്തിയിരിക്കുന്നത്.

നാനിയുടെ കഥാപാത്ര രൂപീകരണം, സംഭാഷണങ്ങള്‍, പെരുമാറ്റരീതികള്‍, ശരീരഭാഷ എന്നിവ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്നുണ്ട്. ആദ്യ ഫ്രെയിം തന്നെ നാനി ഒരു കൂറ്റന്‍ രാവണ പ്രതിമയുടെ മുന്നില്‍ നില്‍ക്കുന്നതായാണ് കാണിക്കുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം ആണ് ടീസറിൽ കാണിക്കുന്നത്. ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ മാര്‍ച്ച് 30ന് ഒരേ സമയം റിലീസ് ചെയ്യും.

ഷൈന്‍ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് വേഷങ്ങളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സെറീന വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകാന്ത് ഒഡെല സംവിധാനം ചെയുന്ന ചിത്രം ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ് നിർമിക്കുന്നത്. ഛായാഗ്രഹണം സത്യൻ സൂര്യൻ, സംഗീതം സന്തോഷ് നാരായണൻ, എഡിറ്റർ നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിജയ് ചഗന്തി, സംഘട്ടനം റിയൽ സതീഷ്, അൻബരിവ്, പിആർഒ ശബരി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ