FILM NEWS

ലാലു അലക്സിന്റെ ഫാമിലി എന്റർടെയ്നർ 'ഇമ്പം'; ഫസ്റ്റ് ലുക്ക് പുറത്തിറക്കി

മുഴുനീള ഫാമിലി എന്റര്‍ടൈനറായി എത്തുന്ന ചിത്രത്തിൽ ദീപക് പറമ്പോൽ, മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു

ദ ഫോർത്ത് - കൊച്ചി

ലാലു അലക്സ്, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം 'ഇമ്പ'ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്ര നിർമിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികളിൽ പി എസ് ജയഹരിയാണ് ചിത്രത്തിനായി ​ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുഴുനീള ഫാമിലി എന്റര്‍ടൈനറായി എത്തുന്ന ചിത്രത്തിൽ ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ എന്നിവർ ​ഗായകരായി എത്തുന്നു. നടി അപർണ ബാലമുരളി ​ആലപിക്കുന്ന ഒരു ​ഗാനവും ചിത്രത്തിലുണ്ട്.

'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിജയ് ജയൻ ഛായാഗ്രഹണവും കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരില്‍ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ആഷിഫ് എടയാടന്‍റേതാണ് കലാ സംവിധാനം, സൂര്യ ശേഖര്‍ കോസ്ട്യൂമും മനു മോഹന്‍ മേക്കപ്പും ചെയ്യുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായനാണ്. കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: വിനു വിശ്വൻ, ആക്ഷൻ: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, ഡിസൈന്‍സ് : രാഹുൽ രാജ്

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം