FILM NEWS

മാളവിക മോഹനനും, മാത്യു തോമസും പ്രധാന കഥാപാത്രങ്ങള്‍; ക്രിസ്റ്റി ഫസ്റ്റ്‌ലുക്ക്

എഴുത്തുകാരായ ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും തിരക്കഥയൊരുക്കുന്ന ആദ്യ ചിത്രം കൂടിയാണ് ക്രിസ്റ്റി

വെബ് ഡെസ്ക്

എഴുത്തുകാരായ ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ആദ്യ ചിത്രം ക്രിസ്റ്റി യുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. മാളവിക മോഹനന്‍, മാത്യു തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ്, മഞ്ചു വാര്യര്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍, ബേസില്‍ ജോസഫ്, ആന്റണി പെപ്പെ എന്നിവരാണ് തങ്ങളുടെ ഒഫീഷ്യല്‍ പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

റൊമാന്റിക്ക് ഫീല്‍ ഗുഡ് ഗണത്തില്‍ പെടുന്ന ചിത്രം തിരുവനന്തപുരത്തെ പൂവാര്‍ പ്രധാന ലൊക്കേഷനായി യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പുതിയ പരീക്ഷണം എന്നായിരുന്നു ബെന്യാമിന്‍ തിരക്കഥാ രചനയെ വിശേഷിപ്പിച്ചത്. നവ്യമായ ഒരു എഴുത്ത് അനുഭവം ആയിരുന്നു തിരക്കഥാ രചനയെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റില്‍ കൂറിച്ചിരുന്നു. 'റോക്കി മൗണ്ടെയിന്‍ സിനിമാസ്' ന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം. കലാസംവിധാനം: സുജിത്ത് രാഘവ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ്: സിനറ്റ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷെല്ലി ശ്രീസ്, പബ്ലിസിറ്റി ഡിസൈനര്‍ ആനന്ദ് രാജേന്ദ്രന്‍.

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്