FILM NEWS

ദേശീയ ചലച്ചിത്ര ദിനത്തില്‍ കേരളത്തില്‍ 99 രൂപയ്ക്ക് സിനിമ കാണാന്‍ പറ്റില്ല!; കാരണമിതാണ്

ഓഫര്‍ കണ്ട് 99 രൂപയുമായി കേരളത്തിലെ തിയേറ്ററുകളില്‍ പോയാല്‍ നിരാശയായിരിക്കും ഫലം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദേശീയ ചലച്ചിത്ര ദിനത്തില്‍ 99 രൂപയ്ക്ക് ഏത് സിനിമയും ഏത് ഷോയും കാണാമെന്ന തരത്തിലുള്ള പരസ്യങ്ങള്‍ എല്ലാവരും കണ്ടിരിക്കും. ഇത്തവണ ദേശീയ ചലച്ചിത്ര ദിനമായി ആചരിക്കുന്ന ഒക്ടോബര്‍ 13 ന് 99 രൂപയ്ക്ക് സിനിമ കാണാമെന്നതായിരുന്നു പ്രചരിച്ച വാർത്ത.

എന്നാല്‍ ഈ ഓഫര്‍ കണ്ട് 99 രൂപയുമായി കേരളത്തിലെ തിയേറ്ററുകളില്‍ പോയാല്‍ നിരാശയായിരിക്കും ഫലം. എന്തുകൊണ്ടാണന്നല്ലേ പറയാം.

രാജ്യത്ത് കോവിഡ് ഭീഷണി മൂലം പൂട്ടിയ തിയേറ്ററുകള്‍ ലോക്ഡൗണിനുശേഷം വീണ്ടും തുറന്നപ്പോൾ പ്രേക്ഷകർ അകന്നുനിന്നു. ഇതോടെയാണ് രാജ്യത്തെ മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകളുടെ കൂട്ടായ്മയായ മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എം എ ഐ) വര്‍ഷത്തിലൊരിക്കല്‍ ദേശീയ ചലച്ചിത്ര ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.

2022 ലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാല്‍ ഒരു നിശ്ചിത ദിവസം ഇതിനായി തീരുമാനിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23 നാണ് ദേശീയ ചലച്ചിത്ര ദിനം ആചരിച്ചത് അന്ന് 75 രൂപ കിഴിവിലായിരുന്നു ടിക്കറ്റ് നല്‍കിയിരുന്നത്. ഇത് വന്‍ വിജയമായതോടെയാണ് എല്ലാ വര്‍ഷവും മുന്‍കൂട്ടി നിശ്ചയിക്കുന്ന ഒരു ദിവസം ദേശീയ ചലച്ചിത്ര ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലകളായ പിവിആര്‍, ഐനോക്‌സ്, സിനിപോളിസ്, മിറാജ്, സിറ്റി പ്രൈഡ്, എഷ്യന്‍, മിക്ത എ2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങി നിരവധി മള്‍ട്ടിപ്ലക്‌സുകള്‍ ഈ ദിവസം ദേശീയ ചലച്ചിത്ര ദിനം ആചരിക്കും. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ആരംഭിച്ചത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സിനിമ പ്രേമികള്‍ക്ക് നിരാശയാണ് ഫലം. ഓഫര്‍ പൂര്‍ണ തോതില്‍ ഈ സംസ്ഥാനങ്ങളില്‍ ലഭ്യമല്ല.

ആന്ധ്രയിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും ഓഫര്‍ പൂര്‍ണമായും ഉണ്ടാകില്ല. തമിഴ്‌നാട്, കേരളം, തെലങ്കാന സംസ്ഥാനങ്ങളില്‍ 100 രൂപയായിരിക്കും ഈ ദിവസത്തെ അടിസ്ഥാന ടിക്കറ്റ് വില. ഇതിനുപുറമെ നികുതിയും നല്‍കണം. ഇതാണ് കേരളത്തിൽ ഉൾപ്പെടെ ടിക്കറ്റിന് വില കൂടാൻ കാരണം. ബുക്ക് മൈ ഷോ പോലുള്ള ആപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കില്‍ കണ്‍വീനിയന്‍സ് ഫീസും ജി എസ് ടിയും നല്‍കണം. അങ്ങനെ വരുമ്പോൾ നിരക്ക് വീണ്ടും വർധിക്കും.

ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെയുള്ള സ്ഥലങ്ങളില്‍ 99 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്. അതേസമയം ഐമാക്‌സ്, 4ഡിഎക്‌സ്, റിക്ലൈനര്‍ സീറ്റുകള്‍ പോലുള്ള പ്രീമിയം ഫോര്‍മാറ്റുകളില്‍ ഈ ഓഫര്‍ ബാധകമല്ല. എന്നാല്‍ ടിക്കറ്റ് നിരക്കിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം