റോഷന്‍ മാത്യു 
FILM NEWS

ദാ പുതിയ സൂര്യോദയം, 'നീലവെളിച്ച'ത്തിലെ റോഷന്‍

ടൊവിനോ തോമസ്, റീമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

വെബ് ഡെസ്ക്

വീടിന്റെ വരാന്തയില്‍ കയ്യില്‍ കട്ടന്‍ ചായയുമായി പുറത്തേയ്ക്ക് നോക്കിയിരിക്കുന്ന യുവാവ്. കേരള പിറവി ദിനത്തില്‍ പുറത്തിറക്കിയ ആഷിഖ് അബു ചിത്രം നീലവെളിച്ചം പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധേയമാവുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവീനിലയത്തെ ആസ്പദമാക്കി ആഷിക്ക് അബു ഒരുക്കുന്ന നീല വെളിച്ചത്തിലെ റോഷന്‍ മാത്യൂ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് കേരള പിറവി ദിനത്തില്‍ പുറത്തിറക്കിയത്.

മായാനദി, വൈറസ്, നാരദന്‍ എന്നീ ചിത്രങ്ങള്‍ക്കും ശേഷം ടൊവിനോ-ആഷിഖ് അബു ടീം ഒരുക്കുന്ന ചിത്രമാണ് 'നീലവെളിച്ചം'.

'ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവര്‍ത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം ആഹ്ലാദിക്കുക'. എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് 'നീലവെളിച്ചം'

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗവീനിലയം' എന്ന വിഖ്യാത നോവലിനെ ആടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് 'നീലവെളിച്ചം'എന്ന ചിത്രം.

ഭാര്‍ഗവീനിലയത്തിലെ മധു, പ്രേം നസീര്‍, വിജയ നിര്‍മ്മല എന്നിവര്‍ അഭിനയിച്ച വേഷങ്ങളിലേക്കാണ് റീമ കല്ലിങ്കലും, ടൊവിനോ തോമസ് എന്നിവര്‍ എത്തുന്നത് എന്നാണ് പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത്.

80കളിലെ മലയാള സിനിമാ പാട്ടിലെ നായികമാരെ പോലെയായിരുന്നു റീമയുടെ പോസ്റ്റര്‍

നേരത്തെ നീലവെളിച്ചത്തിലെ റീമയുടേയും ടൊവിനോയുടേയും പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. പാവാടയും ബ്ലൗസും ധരിച്ച് 80കളിലെ മലയാള സിനിമാ പാട്ടിലെ നായികമാരെ അനുസ്മരിക്കുന്നതായിരുന്നു റീമയുടെ പോസ്റ്റര്‍.

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ് നിര്‍വഹിക്കുന്നത്. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്ന് സംഗീതം നല്‍കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, കല ജ്യോതിഷ് ശങ്കര്‍,മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ