FILM NEWS

ചരിത്ര നേട്ടവുമായി പൊന്നിയിന്‍ സെല്‍വന്‍; 500 കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രം

രജനികാന്തിന്റെ 2.0 വിന് ശേഷം 500 കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമായി PS1

വെബ് ഡെസ്ക്

മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ തമിഴ് ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍ ' ചരിത്രം കുറിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. സെപ്റ്റംബര്‍ 30 ന് റിലീസായ ചിത്രം അന്‍പത് ദിവസം പിന്നിടുമ്പോള്‍ കോളിവുഡിലെ സകലമാന റെക്കോര്‍ഡുകളും തൂത്തുവാരിക്കൊണ്ട് 500 കോടി ക്ലബില്‍ ഇടംപിടിച്ചു.

രജനികാന്തിന്റെ 2.0 വിന് ശേഷം 500 കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 230 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ എസ് എസ് രാജമൗലിയുടെ ബാഹുബലി 2 വിനെയും പിന്തള്ളിയിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍

കഴിഞ്ഞ ദിവസമാണ് PS1 കമല്‍ഹാസന്‍ ചിത്രം 'വിക്രമി'ന്റെ 183 കോടി കളക്ഷനെ മറികടന്നത്. 186 കോടിയാണ് പൊന്നിയിന്‍ സെല്‍വന്റെ കളക്ഷന്‍. സെപ്റ്റംബര്‍ 30 നാണ് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം റിലീസായത്. ആര്‍ആര്‍ആര്‍, കെജിഎഫ് 2, ബാഹുബലി 1, ബാഹുബലി 2 എന്നീ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കൊപ്പം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍.

കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ 1 ഒരുക്കിയത്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഒരു ദശാബ്ദത്തിന് ശേഷം ഐശ്വര്യ റായിയുടെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു പൊന്നിയിന്‍ സെല്‍വൻ. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, തുടങ്ങിയ മുന്‍നിര താരങ്ങളും ചിത്രത്തിലുണ്ട്. സിനിമയുടെ രണ്ടാം ഭാഗം അടുത്ത വർഷം പുറത്തുവരും

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ