FILM NEWS

പൊന്നിയിന്‍ സെല്‍വന്‍: മമ്മൂട്ടിക്ക് ഒരു പ്രത്യേക നന്ദി പറഞ്ഞ് മണിരത്‌നം; ആദിത്യ കരികാലന്‍ ചാര്‍ജ്ജാക്കിയെന്ന് വിക്രം

ആദ്യ ചിത്രമായ ധ്രുവം തിരുവനന്തപുരത്ത് വച്ച് ചിത്രീകരിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചായിരുന്നു വിക്രം സംസാരിച്ചത്

വെബ് ഡെസ്ക്

കാസ്റ്റിംഗ് ആണ് പൊന്നിയിന്‍ സെല്‍വന്റെ കരുത്ത് എന്ന് സംവിധായകന്‍ മണിരത്‌നം. പൊന്നിയിന്‍ സെല്‍വന്‍ പ്രൊമോഷനുമായി സംവിധായകനും താരങ്ങളും തിരുവനന്തപുരത്ത എത്തിയപ്പോഴായിരുന്നു പ്രതികരണം. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും പൃഥ്വിരാജിനും നന്ദി പറഞ്ഞു കൊണ്ടായിരുന്നും മണിരത്‌നം സംസാരിച്ചത്. സിനിമയുടെ മലയാളം പതിപ്പിന് ശബ്ദം നല്‍കിയതിന് പൃഥ്വിരാജിന് നന്ദി പറയുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം മമ്മൂട്ടിക്ക് പ്രത്യേക നന്ദിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ ആദ്യ ചിത്രം ധ്രുവം തിരുവനന്തപുരത്ത് വച്ച് ചിത്രീകരിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചായിരുന്നു വിക്രം സംസാരിച്ചത്. സിനിമയിലെ തന്റെ കഥാപാത്രം ആദിത്യ കരികാലന്‍ ശരിക്കും ഊര്‍ജ്ജം പകര്‍ന്ന വേഷമാണെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. കേരളം തന്റെ രണ്ടാം വീട് ആണെന്നായിരുന്നു കാര്‍ത്തി പറഞ്ഞത്. മുന്‍പ് കേരളത്തില്‍ ചിത്രീകരണത്തിന് എത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. ഈ മാസം 30ന് റിലീസ് ചെയ്ടാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങളെത്തിയത്. ചിത്രത്തിലെ മറ്റ് താരങ്ങളായ ജയം രവി, തൃഷ, ഐശ്വര്യലക്ഷ്മി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രശസ്തമായ നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ പാന്‍ ഇന്ത്യന്‍ ചിത്രം എന്ന നിലയിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തിലാണ് ഉൾപ്പെടുക. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ