FILM NEWS

സല്‍മാന്‍ റുഷ്ദി തിരിച്ചു വരുന്നു: പുതിയ നോവലിന്റെ ഭാഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു

നോവലിലെ " എ സാക്ക്ഫുള്‍ ഓഫ് സീഡ്‌സ്" എന്ന ഭാഗമാണിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്

വെബ് ഡെസ്ക്

വധശ്രമം നടന്ന് നാല് മാസത്തിന് ശേഷം സല്‍മാന്‍ റുഷ്ദി എഴുത്തിന്റെയും പുസ്തകങ്ങളുടേയും ലോകത്തേക്ക് തിരിച്ചെത്തുന്നു. പുതിയ നോവലായ 'വിക്ടറി സിറ്റി'യിലെ ഒരു ഭാഗം റുഷ്ദിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. നോവലിലെ 'എ സാക്ക്ഫുള്‍ ഓഫ് സീഡ്‌സ്' എന്ന ഭാഗമാണിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വധശ്രമത്തിന് മുന്‍പ് പൂര്‍ത്തിയാക്കിയ നോവലാണിത്. വധശ്രമത്തിന് ശേഷം ആദ്യമായാണ് റുഷ്ദി സോഷ്യല്‍ മീഡിയയിലും എത്തുന്നത്.

14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ ഇന്നത്തെ ഇന്ത്യയിലേക്ക് എത്തുന്നതും അവരുടെ അതിജീവനത്തിന്റെ കഥയുമാണ് നോവലിന്റെ ഇതിവൃത്തം. പ്രസാധകര്‍ അതിനെ 'നിലനില്‍പ്പിന്റെ അതിശയകരമായ സാമ്രാജ്യത്തെ ശ്വസിക്കുന്ന ഒരു സ്ത്രീയുടെ ഇതിഹാസ കഥ' എന്നാണ് വിശേഷിപ്പിക്കുന്നത്.

റുഷ്ദിയുടെ പതിനഞ്ചാമത്തെ നോവലായ വിക്ടറി സിറ്റി ഫെബ്രുവരിയില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആയിരിക്കും പ്രസിദ്ധീകരിക്കുക. ഇതിന്റെ ഒരു ഭാഗം ഡിസംബര്‍ 12 ന് ന്യൂയോര്‍ക്ക് പ്രിന്റിന്റെ എഡിഷനിലും പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 9നായിരുന്നു അദ്ദേഹം നോവലിന്റെ പ്രസിദ്ധീകരണ തീയതി പ്രഖ്യാപിച്ച് ആദ്യ ട്വീറ്റ് പങ്കുവെച്ചത്.

ഒരുകാലത്തും വിവാദങ്ങള്‍ റുഷ്ദിയെ വിട്ടൊഴിഞ്ഞിരുന്നില്ല . 1988ല്‍ 'ദ സാത്താനിക് വേഴ്സസ്' എന്ന പുസ്തകം പുറത്തിറയങ്ങിയതോടെ അദ്ദേഹത്തിനെതിരെ വധഭീഷണി ഉയര്‍ന്നു. മതനിന്ദ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഇന്ത്യ, പാകിസ്താന്‍ തുടങ്ങി പല രാജ്യങ്ങളിലും പുസ്തകം നിരോധിച്ചു. വ്യാപകമായി പുസ്തകം കത്തിച്ചു.

ഈ വര്‍ഷം ഓഗസ്റ്റ് 13നാണ് റുഷ്ദിക്ക് ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ കുത്തേറ്റത്. കരളിനും കണ്ണിനും റുഷ്ദിക്ക് സാരമായി പരുക്കേറ്റിരുന്നു. 24കാരനായ ന്യൂജേഴ്‌സി സ്വദേശി ഹാദി മറ്റാറാണ് റുഷ്ദിയെ ആക്രമിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ