പഥേര്‍ പാഞ്ചാലിയില്‍ നിന്ന് 
FILM NEWS

പഥേര്‍ പാഞ്ചാലി ഇന്ത്യയിലെ എക്കാലത്തേയും മികച്ച ചിത്രം; ഫിപ്രസി ഇന്ത്യ ചാപ്റ്ററില്‍ അടൂരിന്റെ എലിപ്പത്തായവും

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സിന്റെ ഇന്ത്യ ചാപ്റ്റർ നടത്തിയ വോട്ടെടുപ്പിലാണ് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ മികച്ച 10 സിനിമകളെ തിരഞ്ഞെടുത്തത്

വെബ് ഡെസ്ക്

ഇന്ത്യയിലെ എക്കാലത്തേയും മികച്ച ചിത്രമായി സത്യജിത്ത് റേയുടെ പഥേർ പാഞ്ചാലിയെ തിരഞ്ഞെടുത്ത് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്(ഫിപ്രസി). ഫിപ്രസി ഇന്ത്യ ചാപ്റ്റർ നടത്തിയ വോട്ടെടുപ്പിലാണ് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ മികച്ച 10 സിനിമകളെ തിരഞ്ഞെടുത്തത്. റിത്വിക് ഘട്ടക്കിന്റെ 1960ലെ നാടകമായ 'മേഘേ ധാക്ക താര'യാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. 1981ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ 'എലിപ്പത്തായം' എന്ന മലയാള സിനിമയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മൃണാള്‍ സെന്നിന്റെ 'ഭുവന്‍ ഷോം' ആണ് മികച്ച മൂന്നാമത്തെ ചിത്രം.

സത്യജിത്ത് റേ

ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ 1929ലെ ബംഗാളി നോവലിനെ അടിസ്ഥാനമാക്കിയാണ് 1955ൽ സത്യജിത്ത് റേ പഥേർ പാഞ്ചാലി സിനിമയാക്കിയത്. സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, ഉമാ ദാസ് ഗുപ്ത, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

ഗിരീഷ് കാസറവള്ളിയുടെ 1977ൽ പുറത്തിറങ്ങിയ ചിത്രം ഘടശ്രദ്ധ (കന്നഡ), എം എസ് സത്യുവിന്റെ 1973ലെ ചിത്രം ഗർം ഹവ(ഹിന്ദി), സത്യജിത്ത് റേയുടെ 1964ലെ ചിത്രം ചാരുലത (ബംഗാളി), ശ്യാം ബെനഗലിന്റെ 1974 ലെ ചിത്രം അങ്കുർ (ഹിന്ദി), ഗുരുദത്തിന്റെ 1954ലെ ചിത്രം പ്യാസ (ഹിന്ദി), രമേഷ് സിപ്പി സംവിധാനം ചെയ്ത 1975 ബ്ലോക്ക്ബസ്റ്റർ ഷോലെ (ഹിന്ദി) തുടങ്ങിയവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ചിത്രങ്ങൾ.

എലിപത്തായം സിനിമയിലെ ഒരു ഭാഗം

30 അംഗങ്ങളെ ഉൾപ്പെടുത്തി രഹസ്യ വോട്ടെടുപ്പിലൂടെയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. അഞ്ച് ഹിന്ദി സിനിമകളും മൂന്ന് ബംഗാളി സിനിമകളും മലയാളം, കന്നഡ ഭാഷകളിൽ നിന്ന് ഓരോ ചിത്രവുമാണ് മികച്ച പത്ത് സിനിമകളിൽ ഇടം പിടിച്ചത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്