FILM NEWS

ഭായ് ജാനെ ചേര്‍ത്ത് പിടിച്ച് കിംഗ് ഖാന്‍ ; സല്‍മാന് പിറന്നാള്‍ ആശംസകളുമായി ഷാരൂഖ് എത്തി

തിങ്കളാഴ്ച മുംബൈയിലാണ് താരനിബിഡമായ പിറന്നാള്‍ ആഘോഷം നടന്നത്

വെബ് ഡെസ്ക്

പിറന്നാള്‍ നിറവില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. 56-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി നേരിട്ടെത്തിയിരിക്കുകയാണ് കിംഗ് ഖാന്‍ ഷാരൂഖ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ബോളിവുഡിലെ അതികായന്മാരായ ഇരുവരുടേയും സൗഹൃദവും എല്ലാക്കാലത്തും ചര്‍ച്ചാവിഷയമാണ്.

കറുത്ത ടീ ഷര്‍ട്ട് അണിഞ്ഞാണ് ഇരുവരും പാര്‍ട്ടിയില്‍ പങ്കെടുത്തത്

തിങ്കളാഴ്ച മുംബൈയിലാണ് താരനിബിഡമായ പിറന്നാള്‍ ആഘോഷം നടന്നത്. ഷാരൂഖ് എത്തിയതാണ് പാര്‍ട്ടിയുടെ പ്രധാന ആകര്‍ഷണം എന്ന് ആരാധകർ പറയുന്നു.കറുത്ത ടീ ഷര്‍ട്ട് അണിഞ്ഞാണ് ഇരുവരും പാര്‍ട്ടിയില്‍ പങ്കെടുത്തത്. പാര്‍ട്ടിക്ക് ശേഷം ഷാരൂഖിനെ യാത്രയാക്കാന്‍ സല്‍മാന്‍ ഖാന്‍ നേരിട്ടുവന്നതും കൗതുകമായി. ഷാരൂഖിനെ കൂടാതെ ബോളിവുഡില്‍ നിന്നും പൂജ ഹെഗ്‌ഡെ,കാര്‍ത്തിക് ആര്യന്‍ സുനില്‍ ഷെട്ടി,തബു,ജെനീലിയ,ജാന്‍വി കപൂര്‍ തുടങ്ങി നിരവധി താരങ്ങളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

2023 ല്‍ പുറത്തിറങ്ങാനിരിക്കുന്ന സല്‍മാന്‍ ചിത്രം ടൈഗര്‍ 3 യില്‍ അതിഥി വേഷത്തിലായിരിക്കും ഷാരൂഖ് എത്തുക

1988 ല്‍ പുറത്തിറങ്ങിയ ബിവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയാണ് സല്‍മാന്‍ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതേ വര്‍ഷം തന്നെയായിരുന്നു ഫൗജിയെന്ന ടിവി ഷോയിലൂടെ ഷാരൂഖും ജനശ്രദ്ധ നേടിയത്‌. അങ്ങനെ 1989ല്‍ പുറത്തിറങ്ങിയ മേനേ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെ അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഇരുവരും തമ്മില്‍ ബോക്‌സ് ഓഫീസ് ഏറ്റുമുട്ടലുകള്‍ നടന്നിരുന്നെങ്കില്‍ കൂടി അവരുടെ സൗഹൃദത്തിനെ അത് ബാധിച്ചിരുന്നില്ല. സല്‍മാനും ഷാരൂഖും വീണ്ടും ഒരുമിച്ചഭിനയിക്കാന്‍ പോകുന്നു എന്നുള്ള വാര്‍ത്തകളാണിപ്പോള്‍ പുറത്തുവരുന്നത്. 2023 ല്‍ പുറത്തിറങ്ങാനിരിക്കുന്ന സല്‍മാന്‍ ചിത്രം ടൈഗര്‍ 3 യില്‍ അതിഥി വേഷത്തിലായിരിക്കും ഷാരൂഖ് എത്തുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ