കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ സ്വന്തം ഇടം പിടിച്ച താരമാണ് സൗബിന്‍ ഷാഹിര്‍. അഭിനയത്തിന് പുറമെ പറവയിലൂടെ സ്വതന്ത്ര സംവിധായകന്‍ കൂടിയായ സൗബിന്റെ 40-ാം ജന്മദിനമാണ് ഒക്ടോബര്‍ 12.
ഹണി ബീ, ഡ്രൈവിങ് ലൈസന്‍സ്, സുനാമി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നടികര്‍ തിലകത്തിലാണ് സൗബിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. 40 ാം ജന്മദിനം ആഘോഷിക്കുന്ന സൗബിന് പിറന്നാള്‍ സമ്മാനമായി പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തിലെ നായകന്‍ ടൊവിനോയും സൗബിനുമുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. 'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത് ബാല എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. ഭാവനയാണ് ചിത്രത്തിലെ നായിക.
പോസ്റ്ററില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് സൗബിന്‍. സിനിമയിലെ സൂപ്പര്‍ സ്റ്റാറായ 'ഡേവിഡ് പടിക്കലി'ന്റെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് 'നടികര്‍ തിലക' മെന്ന സിനിമയിലൂടെ ലാല്‍ ജൂനിയര്‍ അവതരിപ്പിക്കുന്നത്.
അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് ചിത്രം നിര്‍മിക്കുന്നത്. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും ചിത്രത്തില്‍ പങ്കാളികളാവുന്നുണ്ട്.
ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, മണിക്കുട്ടന്‍, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അര്‍ജുന്‍, ദിവ്യ പിള്ള, പ്രമോദ് വെളിയനാട്, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍. മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ആരാധ്യ, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ജസീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. ഹൈദരാബാദില്‍ പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഷൂട്ടിംഗ് പ്രധാനമായും രാമോജി ഫിലിം സിറ്റി, ഗോല്‍കൊണ്ട ഫോര്‍ട്ട്, ബന്‍ജാര ഹില്‍സ് എന്നീ ലൊക്കേഷനുകളിലാണ് നടത്തുക. പിന്നീട് കൊച്ചിയിലേക്ക് തിരികെ എത്തുന്ന ടീം ദുബായ്, കാശ്മീര്‍ എന്നിവിടിങ്ങളിലായി തുടര്‍ന്നുള്ള ചിത്രീകരണം പൂര്‍ത്തിയാക്കും.
സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ. ക്യാമറ ആല്‍ബി, എഡിറ്റര്‍ രതീഷ് രാജ, സംഗീത സംവിധാനം യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ കലാസംവിധാനം പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് നിതിന്‍ മൈക്കിള്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, ഓഡിയോഗ്രഫി ഡാന്‍ ജോസ്, വസ്ത്രാലങ്കാരം ഏക്ത ഭട്ടേത, മേക്കപ്പ് ആര്‍ ജി വയനാടന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ തമ്പുരാന്‍, വിഎഫ്എക്‌സ് മേരകി വിഎഫ്എക്‌സ്, പ്രോമോ സ്റ്റില്‍ രമ ചൗധരി, സ്റ്റില്‍ ഫോട്ടോഗ്രഫി വിവി ചാര്‍ളി, പബ്ലിസിറ്റി ഡിസൈന്‍ ഹെസ്റ്റണ്‍ ലിനോ, ഡിജിറ്റല്‍ പി ആര്‍ അനൂപ് സുന്ദരന്‍, പി ആര്‍ ഒ -ശബരി.